ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ഒരു സവാള ചതുരത്തിലരിഞ്ഞതും നാലു പച്ചമുളക് കീറിയതും ചേർത്തു വഴറ്റിയ കൂട്ടിലേക്ക് ഓരോ സ്പൂൺ ഇഞ്ചിയും വെളുത്തുള്ളി അരച്ചതും ചേർത്ത് വഴന്നാൽ അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, ഒരു സ്പൂൺ മസാലപ്പൊടി, മുക്കാൽ സ്പൂൺ കുരുമുളകു പൊടി ചേർത്തു മൂത്ത കൂട്ടിലേക്ക് ആവശ്യത്തിനു വെള്ളം, ഉപ്പ് ചേർത്ത് ഇതിലേക്ക് ഒരു കപ്പ് ചതുരത്തിലരിഞ്ഞ പൈനാപ്പിളും ചേർത്തു വേവിക്കുക.
വെന്ത കൂട്ടിലേക്ക് ഒരു കപ്പ് കട്ടി തേങ്ങാപ്പാലിൽ ഒരു സ്പൂൺ കോൺഫ്ലവറും അര സ്പൂൺ പഞ്ചസാരയും കൂട്ടി ചേർത്തു കൂട്ടിലേക്ക് ഒഴിച്ചു തിള വരുന്നതിനു മുൻപ് ഇറക്കി മീതെ അൽപം വേപ്പിലയിട്ട് അലങ്കരിക്കുക.