Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടേസ്റ്റി സ്വീറ്റ് ബ്രഡ് സമോസ

sweet-bread

കുട്ടികൾക്ക് എളുപ്പത്തിൽ ഉണ്ടാക്കിക്കൊടുക്കാവുന്ന നാലുമണി പലഹാരമാണ് സ്വീറ്റ് ബ്രഡ് സമോസ.

ചേരുവകൾ:

ബ്രഡ്, അവൽ, പഞ്ചസാര, തേങ്ങ ചിരകിയത് എല്ലാം ആവശ്യത്തിനെടുക്കുക.

തയാറാക്കുന്ന വിധം:

കുറച്ചു വെള്ളം ചേർത്ത് അവൽ നനച്ചശേഷം തേങ്ങയും പഞ്ചസാരയും ചേർത്തിളക്കി യോജിപ്പിക്കുക. ബ്രഡിന്റെ അരികു മുറിച്ചുകളഞ്ഞ് നന്നായി പരത്തിയെടുത്ത് അവൽ മിശ്രിതം ഒരു കോണിലായി വച്ചശേഷം ത്രികോണാകൃതിയിൽ മടക്കിയെടുക്കണം. ബ്രഡിന്റെ വശങ്ങൾ വെള്ളംതൊട്ട് ഒട്ടിച്ചെടുക്കാം. പാനിൽ കുറച്ച് എണ്ണയോ നെയ്യോ ഒഴിച്ചു ചൂടാകുമ്പോൾ തയാറാക്കിയ സമോസ തിരിച്ചും മറിച്ചും വച്ചു ഗോൾഡൻ ബ്രൗൺ നിറത്തിൽ മൊരിച്ചെടുക്കാം. ഇടത്തരം തീ മതിയാകും.