Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീൻ പൊള്ളിച്ചത്

athulya അതുല്യ, അമ്മ അമ്മിണിയോടൊപ്പം

മീൻ പൊള്ളിച്ചത് ഇഷ്ടമില്ലാത്ത നോൺ–വെജുകാർ കാണില്ല. മീനിനൊപ്പം രുചിക്കാവുന്ന വാഴയിലയുടെ മണം കൂടിയാകുമ്പോൾ സ്വാദ് ഇരട്ടിയാകും. അങ്ങനെയെങ്കിൽ ഒന്നു മീൻ പൊള്ളിച്ചു നോക്കിയാലോ...

ചേരുവകൾ

1.  നെയ്മീൻ - 1കി.ഗ്രാം 
2 ഇഞ്ചി -  ഒരു വലിയ കഷ്ണം 
3 വെളുത്തുള്ളി  - 4 അല്ലി 
4 പച്ചമുളക് - 6 എണ്ണം 
5 കുരുമുളക് പൊടി - 1 ടേബിൾ സ്പൂൺ 
 6 മഞ്ഞൾ പൊടി  - കാൽ ടീസ്പൂൺ 
7 ഉപ്പ്  - പാകത്തിന്
8 മുളകുപൊടി - 1  ടേബിൾ സ്പൂൺ
9  സവാള     - 3 എണ്ണം (വലുത്)
10ചെറിയ ഉള്ളി  - 1 കി.ഗ്രാം 
11 എണ്ണ    - വറുക്കാൻ പാകത്തിന്
12 വാഴയില - 12 കഷ്ണങ്ങളാക്കിയത്

പാകം ചെയ്യുന്ന വിധം :
മീൻ നന്നായി കഴുകി രണ്ടു മുതൽ ഏഴു വരെയുള്ള ചേരുവകൾ അരച്ചെടുത്തു അതിൽ ഒരു നാരങ്ങയുടെ നീര് ചേർത്ത് കുഴച്ചു മീൻ കഷ്ണങ്ങളിൽ ചേർത്ത് പിടിപ്പിച്ച് ഒരു മണിക്കൂർ മാറ്റി വയ്ക്കുക . സവാള, ചെറിയ ഉള്ളി, രണ്ട് അല്ലി  വെളുത്തുള്ളി എന്നിവ അരിഞ്ഞത് വഴറ്റി ഗോൾഡൻ നിറമാകുമ്പോൾ 2 ടേബിൾ സ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് വഴറ്റി മാറ്റി വയ്ക്കുക . ഇനി മസാല ചേർത്ത മീൻ കഷ്ണങ്ങൾ അല്പം അരിപ്പൊടിയിൽ മുക്കി ഫ്രൈ പാനിൽ ചെറിയ തോതിൽ വറുത്തെടുക്കുക. വാഴയിലയിൽ മസാല വച്ച് മീൻ കഷ്ണം അതിന്മേൽ വച്ച് അതിന്റെ മുകളിൽ വീണ്ടും മസാല വച്ച് പൊതിഞ്ഞു വാഴ നാര് കൊണ്ട് കെട്ടി ഫ്രൈ പാനിൽ വച്ച് ചൂടാക്കുക . രുചികരമായ മീൻ പൊള്ളിച്ചത് തയ‌ാർ.