നല്ല ദശകട്ടിയുള്ള മീൻ രുചികരമായി പൊരച്ചാൽ പിന്നെ ചോറിനു വേറെ കറി വേണോ? നെയ്മീൻ (അയക്കൂറ) കഷണങ്ങൾ, ആവോലി, കരിമീൻ തുടങ്ങിയ മീൻ ഏതെങ്കിലും ക്ലീൻ ചെയ്ത് അടുപ്പിച്ച് വരഞ്ഞെടുത്തത് 8–10 എണ്ണം. മുളകുപൊടി ഒന്നര ടേബിൾ സ്പൂൺ, കാശ്മീരി മുളകുപൊടി ഒരു ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി അര ടീസ്പൂൺ, കുരുമുളകു പൊടി ഒരു ടീസ്പൂൺ, ചെറുനാരങ്ങനീര് ഒരു ടേബിൾ സ്പൂൺ, ഇഞ്ചി– വെളുത്തുള്ളി–പച്ചമുളക്–ചുവന്നുള്ളി ചതച്ചെടുത്തത് രണ്ടു ടേബിൾ സ്പൂൺ, ഉപ്പ് പാകത്തിന്, വെളിച്ചെണ്ണ ആവശ്യാനുസരണം, പെരുംജീരകം കാൽ ടീ സ്പൂൺ, ഉലുവ കാൽ ടീസ്പൂൺ, കറിവേപ്പില രണ്ടു തണ്ട്.
പാകം ചെയ്യുന്ന വിധം
മുളകുപൊടി മുതൽ ഉപ്പു വരെ ഒരു പാത്രത്തിലെടുത്ത് യോജിപ്പിച്ച് മീനിൽ അകത്തും പുറത്തും നന്നായി പരന്ന ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ പെരുംജീരകവും ഉലുവയും കറിവേപ്പിലയും ചേർത്ത് മൂത്ത് തുടങ്ങുമ്പോൾ തീ കുറച്ച് മീൻ നിരത്തി ഇരുവശവും നന്നായി മൊരിച്ചെടുക്കണം. മീനിന്റെ ഉൾവശം വെന്തെന്നു ഉറപ്പു വരുത്തണം. ഇടയ്ക്ക് തീ കൂട്ടിയും കുറച്ചും കൊടുക്കേണ്ടി വരും.