ചിലർ രാവിലെ എണീക്കുന്നതേ ചായകുടിക്കാനായിട്ടാണ്! എങ്ങനെയൊക്കെ ചായഇട്ടാലും ഈ ചായയ്ക്ക് രുചിയില്ല,മണമില്ല എന്ന് പരാതി ഉയരാത്ത വീടുകൾ ചുരുക്കമായിരിക്കും. രുചികരമായി ഭക്ഷണം പാകം ചെയ്യുന്നതിന് ചില പൊടിക്കൈകളുണ്ട്...
∙ ചായയ്ക്കുള്ള വെള്ളം തിളപ്പിക്കുമ്പോൾ ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചിട്ടാൽ പ്രത്യേക രുചിയും മണവും ഉണ്ടാകും.
∙ സാമ്പാറും രസവും മറ്റും തയാറാക്കിയ ശേഷം, അതിലേക്ക് ഒരു തക്കാളി അരച്ചു ചേർത്താൽ കൂടുതൽ രുചി ലഭിക്കും.
∙ ആട്ടിറച്ചി പാകം ചെയ്യുമ്പോൾ ഒരു കഷണം പച്ചപപ്പായ ചേർക്കുക. ഇറച്ചി എളുപ്പം വെന്തു കിട്ടും.
∙ പനീർ കറിയുണ്ടാക്കുമ്പോൾ പനീർ വറക്കുന്നതിനു പകരം തിളയ്ക്കുന്ന വെള്ളത്തിലിട്ടു വേവിച്ചാലും മതിയാകും.
കൊഴുപ്പു കുറയ്ക്കും.
∙ ബ്ലോട്ടിങ് പേപ്പറിൽ പൊതിഞ്ഞു വച്ചാൽ പനീർ ഏറെക്കാലം കേടുകൂടാതിരിക്കും.
∙ ഒലിവ് എണ്ണ നിറമുള്ള കുപ്പിയിൽ സൂക്ഷിക്കണം. ഇല്ലെങ്കിൽ അതിൻറെ രുചി മാറും.
∙ അരിപ്പൊടിയും റവയും മറ്റും ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാം.