Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചക്കറികൾ പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കണേ...

Cooking

പച്ചക്കറികൾ ഇല്ലാത്ത അടുക്കള കാണില്ല. പച്ചക്കറികൾ വയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പച്ചക്കറികൾ ഒരേ നീളത്തിൽ അരിയുന്നതെന്തിനാണെന്ന് അറിയാമോ?. പച്ചക്കറികൾ വേവിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

∙ ഒരു കറിക്ക് ഉപയോഗിക്കുന്ന എല്ലാ പച്ചക്കറിയും ഒരേ വലുപ്പത്തിലരിയണം. അല്ലെങ്കിൽ കഷണങ്ങൾ കുഴഞ്ഞു പോകും.

∙ പച്ചക്കറികൾ വേകാൻ പാകത്തിനുള്ള വെള്ളം വച്ചു തിളച്ച ശേഷം മാത്രമേ പച്ചക്കറിക്കഷണങ്ങൾ അതിലേക്കു ചേർക്കാവൂ.

∙ പച്ചക്കറികൾ പകുതി വേവായ ശേഷം മാത്രമേ വിനാഗിരിയോ പുളിയോ ചേർക്കാവൂ ഇല്ലെങ്കിൽ ശരിക്കു വേകാതെ കഷണങ്ങൾ കല്ലിച്ചു പോകും.

∙ കാച്ചിയ മോര്, കസ്റ്റാർഡ് എന്നിവ അടുപ്പിലിരുന്നു ചെറുതീയിൽ കുറുകുമ്പോൾ തുടരെയിളക്കണം. വാങ്ങിവച്ചാലും വലിയ ചൂടു മാറുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം. പിരിഞ്ഞു പോകാതിരിക്കാനാണിത്.

∙ മുട്ട വാട്ടാൻ മൂന്നു മിനിറ്റും പുഴുങ്ങാൻ 10 മിനിറ്റും വേണം.

∙ റൊട്ടിപ്പൊടി പൊതിഞ്ഞു വറക്കുമ്പോൾ അവ ഇളകിപ്പോകാതിരിക്കാൻ റൊട്ടിപ്പൊടിയിൽ അൽപം വെള്ളം തളിച്ചു കുതിർത്ത ശേഷം അതിൽ വേണം കട്‍ലറ്റ് പൊതിയാൻ. അങ്ങനെ ചെയ്താൽ വറുക്കുമ്പോൾ ഒരു ഇളം ചുവപ്പു നിറം കിട്ടും. നല്ല സ്വാദും ഉണ്ടായിരിക്കും.