അടുക്കളയിൽ തിളങ്ങാൻ അറിഞ്ഞിരിക്കണം ഈ പത്തു കാര്യങ്ങൾ !

കറിയിൽ ഉപ്പുകൂടുക, പച്ചക്കറികൾ പാകം ചെയ്തു കഴിഞ്ഞ് നിറം നഷ്ടപ്പെടുന്നുണ്ടോ? ഈ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ ചില മാർഗങ്ങളുണ്ട്. അടുക്കളയിൽ അത്യാവശ്യം വേണ്ട പത്ത് പൊടികൈകൾ വായിക്കാം. 

1. പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ അവയുടെ നിറം നഷ്ടപ്പെടാതിരിക്കാന്‍ അല്പം ബേക്കിംഗ് സോഡാ ചേര്‍ക്കുക.

2. പച്ചക്കറികള്‍ വാടിപ്പോയാല്‍ നാരങ്ങ നീരോ വിനാഗിരിയോ ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കി വെക്കുക ഫ്രഷ്‌നസ്സ് തിരികെ കിട്ടും.

3. കോളിഫ്ലവര്‍ പാകം ചെയ്യുമ്പോള്‍ വെളുത്ത നിറം നഷ്ടപ്പെടുന്നുവോ .. ? അല്പം പാല്‍ ചേര്‍ത്ത് പാകം ചെയ്തു നോക്കൂ .

4. പലരുടെയും ഒരു പ്രശ്നമാണ് ഉള്ളി അരിയുമ്പോള്‍ കരയുന്നത് ,കട്ടിംഗ് ബോര്‍ഡില്‍ അല്പം വിനാഗിരി തൂത്തു അരിഞ്ഞോളൂ പ്രശനം പരിഹരിക്കാം .

5. ഏത്തക്ക അരിയുമ്പോള്‍ കൈയില്‍ കറപറ്റുന്നുവോ ?അല്പം ഉപ്പ് കലക്കി അതില്‍ കൈമുക്കിയതിനു ശേഷം മുറിച്ചോളൂ 

6. പൂരി അഥവാ ബട്ടുര വീടുകളില്‍ ഉണ്ടാക്കുമ്പോള്‍ ഒന്ന് വറുത്ത ഏണ്ണയാണ് ഉപയോഗിക്കുന്നത് എങ്കില്‍ സാധാരണയായി അതില്‍ കറുത്ത പൊടി പറ്റിപ്പിടിക്കാറുണ്ട് അല്പം പച്ച മാവ് കൊണ്ട് തന്നെ അതില്‍ പ്രസ്സ് ചെയ്യ്താല്‍ ഈ പ്രശ്നത്തിനും പരിഹാരം കാണാം.

7. പൂരി വീടുകളില്‍ ഉണ്ടാക്കുമ്പോള്‍ സാധാരണയായി കുറെ കഴിയുമ്പോള്‍ എയര്‍ പോയി ക്രിസ്പി നഷ്ടപെടാറുണ്ടോ ?മാവ് കുഴക്കുമ്പോള്‍ അല്പം റവ കൂടി ചേര്‍ത്തോളൂ 

8. കട്ടിംഗ് ബോര്‍ഡിലെ കറ മാറണോ ?അല്പം ഉപ്പുപൊടി വിതറി ഒരു നാരങ്ങ മുറിച്ചു നല്ലതുപോലെ ഉരച്ചു ചൂട് വെള്ളത്തില്‍ കഴുകിനോക്കൂ..

9. മത്തി (ചാള ) രുചി ഉള്ള മീന്‍ ആണെങ്കിലും ഇവയുടെ ഉളുമ്പു നാറ്റം നമ്മെ അലോസരപ്പെടുത്താറുണ്ട് വിഷമിക്കേണ്ട അല്പം മൈദ ഉപയോഗിച്ച് കഴുകിക്കോളൂ ..

10. കറിയില്‍ ഉപ്പു കൂടിയോ ?ഒരു ഉരുള ചോറ്  മസ്‌ലിൻ തുണിയിൽ കിഴി കെട്ടി കറിയില്‍ ഇട്ടു ഒന്ന് തിളപ്പിക്കുക, ശേഷം കിഴി എടുത്തു മാറ്റുക .