വീടും ജോലിയുമായി നിന്നു തിരിയാൻ സമയമില്ലാത്ത ആധുനിക വനിതകൾക്ക് ഒരനുഗ്രഹം തന്നെയാണ് ഫ്രിഡ്ജ് അഥവാ റഫ്രിജറേറ്റർ. ഭക്ഷണം ഒരു നിശ്ചിത താപനിലയിൽ ശീതികരിച്ച് സൂക്ഷിച്ചാണ് ഫ്രിഡ്ജുകൾ പ്രവർത്തിക്കുന്നത്. സാധാരണഗതിയിൽ ഒരു ഡിഗ്രി സെൽഷ്യസിനും അഞ്ചു ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ഫ്രിഡിജിനുള്ളിലെ താപനില. അഞ്ചു ഡിഗ്രി സെൽഷ്യസിൽ കൂടിയാൽ ബാക്ടീരിയകളും സൂക്ഷ്മാണുകളും പെരുകാനും ഫ്രിഡ്ജിനുള്ളിൽ വച്ചിരിക്കുന്ന ഭക്ഷണം കേടാകാനും ഇടയാകും. ശരിയായ താപനിലയിൽ ആയിരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഫ്രിഡ്ജിനുള്ളിലെ ശുചിത്വവും. ഫ്രിഡ്ജ് ഉളളതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ എന്തും അവിടെ ഭദ്രമായിയിരിക്കുമെന്നാണ് നമ്മുടെയൊക്കെ വിചാരം. എന്നാല്‍ അങ്ങനെയല്ല. ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചിയില്‍ മാറ്റം വരുത്തും. പ്രത്യേകിച്ച് പഴങ്ങള്‍,പച്ചക്കറികള്‍ പോലുള്ള ഭക്ഷണ സാധനങ്ങള്‍ . ഫ്രിഡ്ജില്‍ വെക്കാന്‍ പാടില്ലാത്ത ചില ആഹാരസാധനങ്ങള്‍ നോക്കാം.
ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കുക
1. ബ്രഡ്
ബ്രഡ് ഫ്രിഡ്ജിൽ വച്ചാൽ പെട്ടെന്ന് ഡ്രൈയാകും. അഞ്ചു ദിവസം വരെ സാധാരണ ഊഷ്മാവിൽ ബ്രഡ് കേടാകില്ല.
2. തക്കാളി
തക്കാളി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പെട്ടെന്നു ഉണങ്ങി പോകുകയും സ്വാദു നഷ്ടപ്പെടുകയും ചെയും. തക്കാളി പേപ്പറിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിയ്ക്കാം.
3. ഉള്ളി
ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിയ്ക്കുന്നതിലൂടെ ഈർപ്പം നഷ്ടപ്പെടും.
4. എണ്ണ
എണ്ണ ഫ്രിഡ്ജിൽ വച്ചാൽ കട്ടപിടിയ്ക്കും.
5. വെളുത്തുള്ളി
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രുചി നഷ്ടപ്പെടും.
6.തേന്‍
തേൻ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ക്രിസ്റ്റൽ രൂപത്തിലേക്കു മാറും.
7. കാപ്പിപ്പൊടി
രുചിയും മണവും നഷ്ടപ്പെടുകയും കാപ്പിപ്പൊടിയുടെ മണം ഫ്രിഡ്ജിൽ സൂക്ഷിയ്ക്കുന്ന മറ്റു വസ്തുക്കളിലും പിടിയ്ക്കും.
8. ആപ്പിൾ
ഫ്രിഡ്ജിൽ വച്ചിരുന്നാൽ നീരു വറ്റിപ്പോകും.
9. വാഴപ്പഴം
പെട്ടെന്നു കേടായിപ്പോകും.
10. അച്ചാറും ചട്ണിയും
വിനാഗിരിയുള്ള അച്ചാറുകൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പെട്ടെന്ന് ഉണങ്ങിപ്പോകും. ഫ്രിഡ്ജിൽ സൂക്ഷിയ്ക്കണമെങ്കിൽ അത് തണുപ്പു കുറഞ്ഞ ഡോർ റാക്കിൽ സൂക്ഷിയ്ക്കാം.