പുളിമധുരവും ചെറു എരിവും ചേർന്നൊരു പുളിയിഞ്ചിയുടെ രുചിക്കൂട്ട്.
01. വാളൻപുളി — 50 ഗ്രാം
02. മഞ്ഞൾപ്പൊടി — ഒരു ചെറിയ സ്പൂൺ
മുളകുപൊടി — ഒരു വലിയ സ്പൂൺ
എൽജി കായം — 20 ഗ്രാം
ശർക്കര — 75 ഗ്രാം
കറിവേപ്പില — പാകത്തിന്
Click here to read this recipe in English
03. വെളിച്ചെണ്ണ — മൂന്നു ചെറിയ സ്പൂൺ
04. കടുക് — ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് (കഷണങ്ങളാക്കിയത്) —മൂന്ന്
05. കറിവേപ്പില — കുറച്ച്
06. ഇഞ്ചി (തൊലി കളഞ്ഞു വളരെ പൊടിയായി നുറുക്കിയത്) — 75 ഗ്രം
07. പച്ചമുളക് അരിഞ്ഞത് —10 ഗ്രം
08. ഉലുവ —ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
1. പുളി, രണ്ടര ലീറ്റർ തിളച്ച വെളളത്തിൽ നന്നായി കുതിർത്തു പിഴിഞ്ഞ് അരിച്ചെടുക്കുക.
2. പിഴിഞ്ഞെടുത്ത പുളിയിൽ ഒരു ലീറ്റർ വെള്ളവും രണ്ടാമത്തെ ചേരുവയും കൂടി ചേർത്തു നന്നായി തിളപ്പിക്കുക.
3. തിളവരുമ്പോൾ ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ ചേർത്തിളക്കുക.
4. ഇരുമ്പ് അല്ലാത്ത ചെറിയ ഉരുളിയിൽ രണ്ടു ചെറിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി , കടുക് പൊട്ടിക്കുക.
5. ഇതിൽ വറ്റൽമുളകു കഷണങ്ങളാക്കിയതും കറിവേപ്പിലയും ചേർക്കുക.
6.മൂത്തശേഷം ഇഞ്ചി നുറുക്കിയതും പച്ചമുളകും ചേർത്തു മൂപ്പിക്കണം .
7. ഇഞ്ചി മുക്കാൽ വേവിനു മുകളിൽ വേവാകുന്നതുവരെ തീകുറച്ചിളക്കുക.
8.ഇഞ്ചി മൂത്തതിനുശേഷം പാത്രം അടുപ്പിൽ നിന്നു വാങ്ങിവയ്ക്കുക.
9. നേരത്തേ തിളപ്പിച്ചുവെച്ച മൂന്നര ലീറ്റർ പുളിവെള്ളം അടുപ്പിൽ വച്ചു തിളപ്പിച്ച് , ഏകദേശം ഒന്നര ലീറ്ററിനു മുകളിൽ വരാൻ പാകത്തിനു വറ്റിക്കുക.
10. വറ്റിച്ചെടുത്ത പുളിയിൽ പാകത്തിനുപ്പും വറുത്തു വച്ച ഇഞ്ചിയും ചേർത്തു നന്നായി ഇളക്കുക.
11. ഉലുവ ഓട്ടുവറവു വറുത്ത് , നന്നായി പൊടിച്ചു ചേർത്തു വിളമ്പാം .(എണ്ണയില്ലാതെ വറക്കുന്നതാണ് ഓട്ടുവറവ്)