ചേനത്തണ്ട് ചെറുപയർ തോരൻ: ഈ പോഷകക്കൂട്ടിന് 100 മാർക്ക്!...

SHARE

വീട്ടുമുറ്റത്തും പറമ്പിലും യഥേഷ്ടം വളരുന്ന ചേനത്തണ്ടിനൊപ്പം ചെറുപയർ ചേർത്തൊരു തോരൻ.

ചേനത്തണ്ട് – ചെറുതായി അരിഞ്ഞ് ഉപ്പ് ചേർത്ത് യോജിപ്പിച്ചത്
ചെറുപയർ – 1 കപ്പ് തിളപ്പിച്ചത്
തേങ്ങാചിരകിയത് – അര മുറി

Click here to read this recipe in English

പച്ചമുളക് – 2
ജീരകം – അര ടീസ്പൂൺ പൊടിച്ചത്
വെളുത്തുള്ളി – 2 അല്ലി
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
എണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – 1 ടേബിൾ സ്പൂൺ
വറ്റൽ മുളക് – 2
ചെറിയ ഉള്ളി – 5
ഉപ്പ് – ആവശ്യത്തിന്

mrs-k-m-mathew-recipe-yam-stem-and-green-gram-stir-fry

പാകം ചെയ്യുന്ന വിധം 

∙തേങ്ങചിരകിയത്, പച്ചമുളക്, ജീരകം, മഞ്ഞൾപ്പൊടി വെളുത്തുള്ളി അല്ലി എന്നിവ ഒരു മിക്സിയിൽ നന്നായി അരച്ചെടുക്കുക.

∙ പാനിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽമുളകും ഇടാം. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി യോജിപ്പിക്കാം.

∙അതേസമയം അരിഞ്ഞുവച്ചിരിക്കുന്ന ചേനത്തണ്ട് വെള്ളം നന്നായി പിഴിഞ്ഞെടുത്ത് പാനിലേക്ക് അരപ്പിന്റെ കൂടെ ചേർക്കാം. തിളപ്പിച്ചുവച്ചിരിക്കുന്ന ചെറുപയറും ചേർത്ത് നന്നായി യോജിപ്പിച്ച് വേവിച്ചെടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MRS K M MATHEW'S RECIPES
SHOW MORE
FROM ONMANORAMA