സദ്യയ്ക്ക് കൂട്ടാൻ നല്ല നാടൻ സാമ്പാർ...

സദ്യയ്ക്ക് സാമ്പാർരുചി സവിശേഷമാണ്. നാടൻ രീതിയിൽ സാമ്പാർ തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

Click here to read this recipe in English

01. തുവരപ്പരിപ്പ് — ഒരു വലിയ കപ്പ്

02. ഉരുളക്കിഴങ്ങ് — ഒരു ഇടത്തരം
     സവാള — ഒന്നിന്റെ പകുതി

03. വെളിച്ചെണ്ണ — 50 മില്ലി

04. വെണ്ടക്കായ — 100 ഗ്രാം
    മുരിങ്ങക്കായ — 50 ഗ്രാം

05. മഞ്ഞൾപ്പൊടി — അര ചെറിയ സ്പൂൺ
     മുളകുപൊടി — അര ചെറിയ സ്പൂൺ
     മല്ലിപ്പൊടി — ഒരു ചെറിയ സ്പൂൺ

06. വാളൻപുളി — ഒരു നെല്ലിക്കാവലുപ്പത്തിൽ

07. ഉപ്പ്, വെള്ളം — പാകത്തിന്

08. കായം — കാൽ ചെറിയ സ്പൂൺ

09. ഉലുവ വറുത്തുപൊടിച്ചത് — കാൽ ചെറിയ സ്പൂൺ

10. കടുക് — ഒരു ചെറിയ സ്പൂൺ
     വറ്റൽമുളക് — അഞ്ച്

11. മല്ലിയില —10 ഗ്രാം

12. കറിവേപ്പില — രണ്ടു തണ്ട്
     തക്കാളിപ്പഴം — രണ്ട്

പാകം ചെയ്യുന്ന വിധം

01. ചുവടു കട്ടിയുള്ള പാത്രത്തിൽ അര ലീറ്റർ വെള്ളം തിളപ്പിച്ച് അതിൽ പരിപ്പു കഴുകിയിടുക.

02. വെന്തു തുടങ്ങുമ്പോൾ ചതുരക്കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങും സവാളയും ചേർത്തു വേവിക്കുക.

03. മറ്റൊരു ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ചൂടാക്കി, വെണ്ടയ്ക്കായും മുരിങ്ങക്കായും വഴറ്റിയശേഷം അതിൽ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി വേവിച്ചു വച്ചിരിക്കുന്ന പരിപ്പിൽ ചേർക്കുക.

04. ഇതിലേക്ക് വാളൻപുളി പിഴിഞ്ഞ് അരിച്ചു ചേർത്ത് പാകത്തിനുപ്പും വെള്ളവും കായവും ചേർത്തു നന്നായി തിളപ്പിക്കുക.

05. പാകത്തിനു കൊഴുപ്പാകുമ്പോൾ അടുപ്പിൽ നിന്നും വാങ്ങിവച്ചശേഷം ഉലുവാ വറുത്തുപൊടിച്ചതു വിതറുക.

06. അല്പം വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും താളിച്ചതു കറിയിൽ ചേർക്കുക.

07. ഇനി മല്ലിയില ചേർത്തിളക്കിയശേഷം കറിവേപ്പില കൈയിലിട്ടു ഞെരടിയതും ചേർത്തിളക്കി ബാക്കി വെളിച്ചെണ്ണ കൂടി ഒഴിച്ചിളക്കി ഉപയോഗിക്കാം.