മാട്ടിറച്ചി കൊണ്ട് തയാറാക്കാവുന്ന വ്യത്യസ്തമായൊരു വിഭവമാണ് ബോൾക്കറി.
Click here to read this recipe in English
ഡംബ്ലിങ്ങ്സിനുള്ള ചേരുവകൾ
01. മാട്ടിറച്ചി മിൻസറിൽ അരച്ചത് – അര കിലോ
02. ചുവന്നുള്ളി (പൊടിയായി കൊത്തിയരിഞ്ഞത്) – രണ്ടു ഡിസേർട്ട് സ്പൂൺ
03. ഉപ്പ് – പാകത്തിന്
04. ഇഞ്ചി നീളത്തിലരിഞ്ഞത് – ഒരു ഡിസേർട്ട് സ്പൂൺ
05. വെളുത്തുളളി നീളത്തിലരിഞ്ഞത് – ഒരു ഡിസേർട്ട് സ്പൂൺ
06. പച്ചമുളക് ചെറുതായരിഞ്ഞത് – ഒരു ടീസ്പൂൺ
മസാലകൂട്ടിനു ചേരുവകൾ
01. മുളകു പൊടി - ഒന്നര ടീസ്പൂൺ
02. മല്ലിപൊടി – ഒരു ഡിസേർട്ട് സ്പൂൺ
03. മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
04. കുരുമുളക് ചതച്ചത് – ഒന്നര ടീസ്പൂൺ
05. പെരുംജീരകം - അര ടീസ്പൂൺ
06. കറുവപ്പട്ട (ഒരിഞ്ചുനീളത്തിൽ) - 2 കഷ്ണം
07. ഏലയ്ക്ക – 2 എണ്ണം
08. ജീരകം - അര ടീസ്പൂൺ
ഗ്രേവിക്കുള്ള ചേരുവകൾ
01. സവാള നീളത്തിലരിഞ്ഞത് – ഒരു കപ്പ്
02. രണ്ടു കപ്പു തിരുമ്മിയ തേങ്ങയിൽ നിന്നെടുത്ത ഒന്നാം പാൽ – മുക്കാൽ കപ്പ്
03. രണ്ടു കപ്പു തിരുമ്മിയ തേങ്ങയിൽ നിന്നെടുത്ത രണ്ടാം പാൽ – ഒരു കപ്പ്
04. വിന്നാഗിരി – ഒരു ഡിസേർട്ട് സ്പൂൺ
05. കറിവേപ്പില – 1 തണ്ട്
06. ഉപ്പ് – പാകത്തിന്
07. എണ്ണ – കാൽ കപ്പ്
08. പച്ചമുളക് അറ്റം പിളർന്നത് – 4 എണ്ണം
09. വെളുത്തുളളി നീളത്തിരിഞ്ഞത് – ഒരു ടീസ്പൂൺ
10. ഇഞ്ചി നീളത്തിലരിഞ്ഞത് – ഒരു ടീസ്പൂൺ
11. മസാല അരച്ചത് – അര കപ്പ്
പാകം ചെയ്യുന്ന വിധം
പെരുംജീരകം, ചതച്ച കുരുമുളക്, മല്ലിപൊടി, മുളക് പൊടി, മഞ്ഞൾ പൊടി, ജീരകം, കറുവപ്പട്ട, ഏലയ്ക്ക എന്നിവ മിക്സിയിൽ മയത്തിൽ അരയ്ക്കുക.
മിൻസു ചെയ്ത ഇറച്ചിയിൽ, ഉപ്പും അരച്ച മസാലയുടെ പകുതിയും ഇഞ്ചി, വെളുത്തുളളി, പച്ചമുളക്, അരിഞ്ഞ ചുവന്നുള്ളിയും ചേർത്തിളക്കുക.
മസാല ചേർത്ത ഇറച്ചി ചെറു ഉരുളകളാക്കി മാറ്റിവയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാക്കി അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള, ഇഞ്ചി, വെള്ളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി വഴറ്റുക. ഇതിൽ അരച്ച ബാക്കി മസാല ചേർത്ത് അരപ്പു മൊരിയുന്നതുവരെ ചെറുതീയിൽ ചൂടാക്കുക. കുറുകി വരുന്ന അരപ്പിലേയ്ക്ക് കറിവേപ്പില ചേർത്ത് പാത്രം അടപ്പ് വെച്ച് മൂടി അഞ്ചു മിനിറ്റ് തിളപ്പിക്കുക. ചേരുവ വെട്ടിത്തിളയ്ക്കുമ്പോൾ വിന്നാഗിരി ചേർത്തിളക്കുക. തിളച്ച ചേരുവയിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ഉരുളകളാക്കിയ ഇറച്ചി ശ്രദ്ധയോടെയിടുക. പാത്രത്തിന്റെ മൂടി അടച്ചുവെച്ച് ഇരുപത് മിനിറ്റ് ചാറു കുറുകുന്നത് വരെ തിളപ്പിക്കുക. കഷണങ്ങളിൽ ചേരുവകളെല്ലാം ശരിക്കു പിടിച്ചു ചാറു കുറുകിത്തുടങ്ങുമ്പോൾ തലപ്പാൽ ഒഴിച്ച് ഒന്നു ചൂടായാലുടൻ വാങ്ങുക.