ഊണിനൊപ്പം കറുമുറ കൊറിക്കാൻ അൽപം പാവയ്ക്കാ വറുത്തെടുത്താലോ? ആരേയും കൊതിപ്പിക്കുന്നതും എളുപ്പത്തിൽ തയാറാക്കാവുന്നതും രുചികരവുമായ പാവയ്ക്ക വറുത്തെടുക്കുതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

പാവയ്ക്ക – 250 ഗ്രാം
തേങ്ങാക്കൊത്ത് – 6 എണ്ണം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – 3
കറിവേപ്പില – 1
ഉപ്പ് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

∙ പാവയ്ക്ക വട്ടത്തിൽ അരിയുക.

∙ ഒരു ബൗളിൽ പാവയ്ക്ക, തേങ്ങാക്കൊത്ത്, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ഇട്ട് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. അൽപ സമയം കഴിയുമ്പോൾ പാവയ്ക്കയിൽ നിന്നുള്ള വെള്ളം നന്നായി പിഴിഞ്ഞു കളയണം. 

∙ ഒരു പാനിൽ എണ്ണ ചൂടാക്കി വറുത്തു കോരിയെടുത്താൽ പാവയ്ക്ക വറുത്തത് റെഡി.