മലബാർ പ്രദേശങ്ങളിൽ വിഷുവിന്റെ ഭാഗമായി ഒരുക്കുന്ന കണിയിൽ പ്രധാനമാണ് കണിയപ്പം.

  • പച്ചരി കുതിർത്തു പൊടിച്ചത് – അര കിലോ
  • സോഡാപ്പൊടി – ഒരു നുള്ള്
  • എള്ള് – മൂന്നു ചെറിയ സ്പൂൺ
  • തേങ്ങാക്കൊത്ത് – അര കപ്പ്
  • ശർക്കര – കാൽ കിലോ

തയാറാക്കുന്ന വിധം

∙ശർക്കര പാവാക്കി വയ്ക്കുക.

∙അരിപ്പൊടി, സോഡാപ്പൊടി, എള്ള്, എന്നിവ പച്ചവെള്ള ത്തില്‍ കുഴയ്ക്കുക.

∙ഇതിൽ ശർക്കരപ്പാനിയും തേങ്ങാക്കൊത്തും ചേർത്ത് ഒരു മണിക്കൂർ വയ്ക്കുക.

∙ചീനച്ചട്ടിയിൽ നെയ്യൊഴിച്ച് ഇവ ചുട്ടെടുക്കുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT