സൂപ്പർ ഫുഡിലാണ് മുരിങ്ങക്കായുടെ സ്ഥാനം. നിരവധി ഗുണങ്ങളുള്ള മുരങ്ങക്കായ് നോൺ വെജ് വിഭവങ്ങളിലും താരമാണ്. രക്തത്തെ ശുദ്ധികരിക്കുന്നതിനും പ്രതിരോധ ശക്തി കൂട്ടുന്നതിനും മുരിങ്ങക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് പഠനങ്ങൾ പറയുന്നത്. രുചികരമായ മുരിങ്ങക്കായ് മുളകുഷ്യത്തിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.

1. മുരിങ്ങക്കായ് കഷണങ്ങളാക്കിയത് –മൂന്ന്
   മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
   ഉപ്പ് – പാകത്തിന്

2. മഞ്ഞൾപ്പൊടി ചേർത്തു വേവിച്ച തുവര പരിപ്പ് – ഒരു കപ്പ്

3. തിരുമ്മിയ തേങ്ങ – ഒരു കപ്പ്
പച്ചമുളക് – 2–3
ജീരകം – അര ചെറിയ സ്പൂൺ

4 ഉപ്പ് – പാകത്തിന്

5 വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
ഉഴുന്നു പരിപ്പ് – അര ചെറിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
വറ്റൽ മുളക് – രണ്ട്
കറിവേപ്പില – രണ്ടു തണ്ട്

തയാറാക്കുന്ന വിധം

∙ മുരിങ്ങക്കായ് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു പാകത്തിനു വെള്ളമൊഴിച്ചു വേവിക്കുക.

∙വേവിച്ച തുവര ഇതിൽ ചേർത്തു തിളപ്പിക്കുക.

∙മൂന്നാമത്തെ ചേരുവകൾ മയത്തിൽ അരച്ചത് ഇതിൽ ചേർക്കുക.

∙തിളയ്ക്കുമ്പോൾ വാങ്ങി അഞ്ചാമത്തെ ചേരുവകൾ വറുത്തിടുക.