നാവിൽ കൊതിയൂറുന്നൊരു നാടൻ വിഭവമാണ് ഉണക്കമീനും മാങ്ങയും തേങ്ങ അരച്ച് കറിവച്ചത്. ഈ ഒരു കറിയുണ്ടെങ്കിൽ എത്ര ചോറുണ്ടാലും മതിവരില്ല.

ചേരുവകൾ

  • ഉണക്കമീൻ – ¼ കിലോഗ്രാം (വെള്ളത്തിലിട്ട് കുതിർത്ത് ഉപ്പ് കളഞ്ഞ് വൃത്തിയാക്കി എടുത്തത്)
  • മാങ്ങാ ചെറുതായി അരിഞ്ഞത് – ഒരു കപ്പ് (അധികം പുളിയില്ലാത്ത പച്ചമാങ്ങ ഒരിഞ്ചു നീളത്തിൽ കഷണങ്ങളാക്കിയത്)
  • ഉള്ളി – 6 എണ്ണം
  • പച്ചമുളക് – 6
  • ഇഞ്ചി കനം കുറച്ച് അരിഞ്ഞത് – 1 ടീസ്പൂൺ
  • വെളുത്തുള്ളി – 6 അല്ലി
  • മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • തേങ്ങാ ചിരകിയത് – 1 ½ കപ്പ്
  • എണ്ണ – ആവശ്യത്തിന്
  • ഉലുവ – ഒരു നുള്ള്
  • കടുക് – ½ ടീസ്പൂൺ
  • കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ചുവടു കട്ടിയുള്ള പാത്രത്തിൽ ഉണക്കമീൻ, മാങ്ങാ കഷ്ണങ്ങൾ, ഉള്ളി,പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ ഇടുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി വളരെ കുറച്ച് ഉപ്പും ചേർത്ത് യോജിപ്പിച്ചെടുക്കുക.
  • ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വച്ച് വേവിക്കുക. തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് തേങ്ങാ അരച്ചത് ചേർത്ത് അഞ്ച് മിനിറ്റ് തീ കുറച്ച് വയ്ക്കുക. 5 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യാം. ഇതിലേക്ക് കടുക് വറുത്ത് ഒഴിക്കാം.
  • പാനിൽ എണ്ണ ചൂടായിക്കഴിയുമ്പോൾ കടുക്, ഉലുവ, ചുവന്നുള്ളി, ഉണക്കമുളക്, കറിവേപ്പില എന്നിവയിട്ട് ഉലർത്തി ഒഴിച്ച് ഉപയോഗിക്കാം.

Note - നാടൻ കറിയുടെ സ്വാദു കിട്ടണമെങ്കിൽ വെളിച്ചെണ്ണയിൽ തന്നെ കറി പാകപ്പെടുത്തിയെടുക്കണം.