ഓണമിങ്ങ് ഓടി എത്താറായി, സദ്യവട്ടങ്ങളിൽ പ്രധാനിയാണ് സാമ്പാർ, വീട്ടിൽ തന്നെ തയാറാക്കുന്ന സാമ്പാർ പൊടി ഉപയോഗിച്ചാവട്ടെ ഇത്തവണ സാമ്പാർ തയാറാക്കുന്നത്.

ചേരുവകൾ

  • ഉണക്കമല്ലി - ¼ കപ്പ്
  • പരിപ്പ് – 1/2 കപ്പ്
  • വറ്റൽ മുളക് – 12 എണ്ണം
  • ഉഴുന്നു പരിപ്പ് – 1/2 കപ്പ്
  • ജീരകം - 2 ടീസ്പൂൺ
  • കായപ്പൊടി – 2 ടീസ്പൂൺ
  • ഉലുവ – 1 ടീസ്പൂൺ
  • കറിവേപ്പില – ആവശ്യത്തിന്
  • നല്ലെണ്ണ - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് മല്ലി, പരിപ്പ്, വറ്റൽ മുളക്, ഉഴുന്നു പരിപ്പ്, നല്ലെണ്ണ, ജീരകം , കായപ്പൊടി, ഉലുവ ,കറിവേപ്പില എന്നിവ ചേർത്ത്  നന്നായി വറുക്കുക. തണുത്ത ശേഷം മിക്സിയില്‍ ഇട്ട്  പൊടിച്ച്  കുപ്പിയിൽ അടച്ചു സൂക്ഷിക്കാം. ഒരു മാസം വരെ കേടു കൂടാതിരിക്കും.