കേക്ക് ബോൾസുണ്ടെങ്കിൽ നാലു മണിക്ക് വേറൊന്നും വേണ്ട
നാലുമണിക്ക് എപ്പോഴും കേക്ക് പീസ് നൽകിയാൽ കുട്ടികൾക്ക് മടുക്കില്ലേ? ടീ കേക്കോ സ്പോഞ്ച് കേക്കോ ഉണ്ടെങ്കിൽ വീട്ടിൽ തയാറാക്കാം ആരോഗ്യകരമായ കേക്ക് ബോൾസ്.

ചേരുവകൾ
1. ടീ കേക്ക് /സ്പഞ്ച് കേക്ക് പൊടിച്ചത് – രണ്ടു കപ്പ്
ഗ്ലൂക്കോസ് ബിസ്ക്കറ്റ് പൊടിച്ചത് – അരക്കപ്പ്
2. വെണ്ണ – രണ്ടു ചെറിയ സ്പൂൺ
പഞ്ചസാര പൊടിച്ചത് – നാലു ചെറിയ സ്പൂൺ
ഇൻസ്റ്റന്റ് കാപ്പിപ്പൊടി– അര ചെറിയ സ്പൂൺ
നാരങ്ങാനീര് – അര ചെറിയ സ്പൂൺ
3. കശുവണ്ടിപ്പരിപ്പ് ചെറുതായി നുറുക്കി നെയ്യിൽ മൂപ്പിച്ചത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ വലിയ കണ്ണുള്ള അരിപ്പയിൽ കേക്കു പൊടിച്ചതും ബിസ്ക്കറ്റ് പൊടിച്ചതും ഇടഞ്ഞു വയ്ക്കുക.
∙ ഇതിൽ കാൽ കപ്പ് മാറ്റി വച്ചശേഷം ബാക്കി പൊടിയും രണ്ടാമത്തെ ചേരുവയും ചേർത്തു മയപ്പെടുത്തി മെല്ലേ യോജിപ്പിക്കണം.
∙ ഇതിൽ കശുവണ്ടിപ്പരിപ്പും ചേർത്തു ചെറിയ ഉരുളകളാക്കി മാറ്റി വച്ച പൊടിയിൽ ഉരുട്ടിയെടുക്കാം.
Content Summary : Mrs. K. M. Mathew's Tea Time Snack Recipe Cake Balls