ക്രിസ്മസ് സ്പെഷലായി രുചികരമായ മാതളനാരങ്ങ ചിക്കൻ റോസ്റ്റ് തയാറാക്കാം. പുളിയും മധുരവും ഒരുമിക്കുന്ന രുചി. മിസിസ് കെഎം മാത്യുവിന്റെ സ്പെഷൽ റെസിപ്പി അറിയാം. ചേരുവകൾ തൊലിയുള്ള മുഴുവൻ ചിക്കൻ: 1 കിലോ. കുരുമുളക്: 2 ടേബിൾ സ്പൂൺ വെളുത്തുള്ളി അല്ലി: 2 ടേബിൾസ്പൂൺ 1 മാതളനാരങ്ങയുടെ നീര് റോസ്മേരി: 1/2 ടേബിൾ സ്പൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്മസ് സ്പെഷലായി രുചികരമായ മാതളനാരങ്ങ ചിക്കൻ റോസ്റ്റ് തയാറാക്കാം. പുളിയും മധുരവും ഒരുമിക്കുന്ന രുചി. മിസിസ് കെഎം മാത്യുവിന്റെ സ്പെഷൽ റെസിപ്പി അറിയാം.

ചേരുവകൾ

ADVERTISEMENT

തൊലിയുള്ള മുഴുവൻ ചിക്കൻ: 1 കിലോ
കുരുമുളക്: 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി അല്ലി: 2 ടേബിൾസ്പൂൺ
1 മാതളനാരങ്ങയുടെ നീര്
റോസ്മേരി: 1/2 ടേബിൾ സ്പൂൺ
1 നാരങ്ങ നീര്
വെണ്ണ: 50 ഗ്രാം
തേൻ: 1 1/2 ടേബിൾസ്പൂൺ
ഉപ്പ് പാകത്തിന്
എണ്ണ: 1 ടേബിൾ സ്പൂൺ
ചെറുതായി അരിഞ്ഞത്: 3
മാതളനാരങ്ങ വിത്തുകൾ: കുറച്ച്, അലങ്കരിക്കാൻ
കോൺഫ്ലോർ: 1 ടീസ്പൂൺ
വെളുത്തുള്ളി, അരിഞ്ഞത്: 5-6
വെള്ളം: 1/2 കപ്പ്
വെണ്ണ: 1 ടീസ്പൂൺ

തയാറാക്കുന്നവിധം

ADVERTISEMENT

ചിക്കൻ നന്നായി വൃത്തിയാക്കിയെടുക്കാം. മിക്സിയിൽ കുരുമുളകും വെളുത്തുള്ളിയും അരച്ചെടുക്കാം. അതിലേക്ക് ഒരു മാതളത്തിന്റെ ജൂസും ബട്ടറും തേനും റോസ്മേരിയിലയും നാരങ്ങാ നീരും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ചിക്കനിലേക്ക് ഫോർക്ക് കൊണ്ട് കുത്തണം. ഈ പേസ്റ്റ് വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കനിലേക്ക് നല്ലവണ്ണം പുരട്ടാം. ശേഷം അരമണിക്കൂർ മസാല പിടിക്കാനായി വയ്ക്കാം. ശേഷം ബേക്കിങ് ട്രേയിൽ വച്ച് ഫോയിൽ പേപ്പർ കൊണ്ട് പൊതിയാം. ഒരുമണിക്കൂർ  ഓവൻ 350°F വരെ ചൂടാക്കി ബേയ്ക്ക് ചെയ്തെടുക്കാം. 

 ശേഷം ചിക്കൻ പുറത്തെടുക്കാം. ഇനി ഗ്രേവി തയാറാക്കാം. ഒരു പാനിൽ ബട്ടറും ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ചേർത്ത് നല്ല ബ്രൗൺ നിറമാക്കാം. അതിലേക്ക് ആവശ്യത്തിനുള്ള വെള്ളവും ബേയ്ക്കിങ് ട്രേയിൽ നിന്നും ആദ്യം ചിക്കനിൽ പുരട്ടിയ മസാലയും ആവശ്യത്തിനുള്ള ഉപ്പും ചേര്‍ക്കാം. നന്നായി തിളച്ച് കഴിയുമ്പോള്‍ ബേയ്ക്ക് ചെയ്ത ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ച് ഈ ഗ്രേവി അതിനുമുകളിലേക്ക് ഒഴിക്കാം. ഒപ്പം മാതളം അല്ലികളും വിതറാം. രുചിയൂറും ചിക്കൻ റോസ്റ്റ് റെഡി.

English Summary:

Pomegranate Chicken Roast