മലയാളികളെ ചൊടിപ്പിച്ച മാസ്റ്റർ ഷെഫും മലബാർ പനീറും!

മലബാർ രുചികൾ മലയാളികളുടെ ട്രേഡ്മാർക്ക് ആണ്. അതുകൊണ്ട് ആരെങ്കിലും മലബാർ രുചികളെ മോശമായി ചിത്രീകരിച്ചു എന്ന ‘തോന്നൽ’ മതി മലയാളികൾ ഇളകും. അതാണ് മാസ്റ്റർ ഷെഫ് സഞ്ജീവ് കപൂറിനും പറ്റിയത്.

കേരളരുചികളെപ്പറ്റി വാനോളം പുകഴ്ത്തി, അതിൽ നിന്നു കടമെടുത്ത ചേരുവകളുമായി മാസ്റ്റർ ഷെഫ് നടത്തിയ ഒരു പരീക്ഷണം ആണ് അദ്ദേഹത്തെ വെട്ടിലാക്കിയത്. സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ തിരിഞ്ഞു മലയാളികൾ.

“The cuisine of Kerala is very hot and spicy and offers several gastrono mic opportunities. The food is generally fresh, aromatic and flavoured. Keralites are mostly fish-and-rice eating people. The land and the food are rich with coconut, though one cannot imagine Kerala food without chillies, curry leaves, mustard seeds, tamarind and asafoetida. Just a little tamarind can substitute tomatoes, but there is no real substitute for curry leaves.

 

The locals put to good use whatever the land offers and the result is a marvellous cuisine that is simply yet palate tickling.

 

Kerala has an abundance of jackfruits, pineapples, mangoes, custard apples and an endless variety of bananas. The unusual cuisine of Kerala brings to the fore the culinary expertise of the people of Kerala. Producing some of the tastiest foods on earth, the people of Kerala are gourmets with a difference.”

ഇത്ര മനോഹരമായ ഒരു ആമുഖത്തോടെ പനീർ കൊണ്ട് മലബാർ സ്റ്റൈലിലുള്ള ഒരു വിഭവത്തിന്റെ പാചകക്കുറിപ്പും അദ്ദേഹം നൽകി. എന്നാൽ തനതു മലബാർ രുചികളിൽ പനീർ ഇല്ല എന്നതായിരുന്നു മലയാളികളെ ചൊടിപ്പിച്ചത്.

മാസ്റ്റർ ഷെഫിന്റെ മലബാർ പനീർ റെസിപ്പി....

മലബാർ പനീർ

1. പനീർ – 600 ഗ്രാം

2. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ + വറുക്കാൻ ആവശ്യത്തിന്

3. കടുക് – അര ചെറിയ സ്പൂൺ

4. കറിവേപ്പില– ഒരു തണ്ടിന്റെ പകുതി

5 സവോള – രണ്ട് ഇടത്തരം, പൊടിയായി അരിഞ്ഞത്

6. വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ

ഇഞ്ചി അരച്ചത് – രണ്ടു ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, അറ്റം പിളർന്നത്

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

7. തേങ്ങാപ്പാൽ – ഒന്നരക്കപ്പ്

നാരങ്ങാ നീര്– രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പനീർ ചതുരക്കഷണങ്ങളായി വെളിച്ചെണ്ണയിൽ ഇളം ബ്രൗൺ നിറത്തിൽ വറുത്തു കോരി എണ്ണ വാലാൻ വയ്ക്കുക.

∙ചീനച്ചട്ടിയിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക.

∙ഇതിൽ കറിവേപ്പില ചേർത്തു മൂപ്പിച്ച ശേഷം സവാള ചേർത്തു വഴറ്റുക.

∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ ആറാമത്തെ ചേരുവയും പനീർ വറുത്തതും ചേർത്ത് നല്ല ചൂടിൽ 30 സെക്കൻഡ് വേവിക്കുക.

∙ഇതിൽ തേങ്ങാപ്പാലും ഉപ്പും ചേർത്തിളക്കി ചെറുതീയിൽ 10 മിനിറ്റ് വച്ചു വാങ്ങുക.

∙ചൂടോടെ വിളമ്പാം.