സഹോ പൊരിക്കെടാ...!

‘നാണക്കേടൊന്നുമില്ല. വരുമാനം കുറവുണ്ടായിരുന്ന കാലത്ത് റോഡിൽ തട്ടിട്ടാണെങ്കിലും മീൻ വിൽക്കണമെന്ന് ആഗ്രഹമു ണ്ടായിരുന്നു. സംരംഭത്തിൽ ഞങ്ങൾ 11 കൂട്ടുകാരുണ്ട്’ ധർമജൻ പറയുന്നു. പെട്ടൊന്നൊരു കട തുടങ്ങുകയല്ല ചെയ്തത്. ചെമ്മീൻ കെട്ടുകൾ ലേലത്തിനെടുത്തു. കൂൺ കൃഷി തുടങ്ങി. വലക്കാരെയും വീശുവലക്കാരെയും കണ്ടു. രണ്ടു വലിയ ലൈവ് ടാങ്കിലും മീനിനെ വളർത്തുന്നുണ്ട്. നല്ല പെടപെടയ്ക്കണ പച്ചമീൻ വിൽക്കുകയാണ് സ്വപ്നം. ധർമ ജന് ഏതു മീനാണ് ഇഷ്ടം? ചെറുമീനുകളായ നന്ദൻ, കൊഴുവ, പള്ളത്തി തുടങ്ങിയവ. ഇവയുടെ രുചി പുതുതലമുറ അറിഞ്ഞിട്ടു പോലുമുണ്ടാകില്ല. ഏറ്റവും രുചി ഏറ്റവും ചെറിയ ചെമ്മീനിനാണ്. പക്ഷേ കിള്ളിയെടുക്കാൻ ആരും തയാറാ വില്ല. കടയിൽ തൊഴിലാളികളെ ഇരുത്തി ഇവയും വൃത്തിയാ ക്കി നൽകുകയാണ്.

Click here to read this in English

പള്ളത്തിക്കറി

ധർമജന്റെ ബോൾഗാട്ടി മീൻകറിയുടെ രസക്കൂട്ട്

വീട്ടിൽ വിരുന്നുകാർ എത്തിയാൽ പെട്ടെന്നു തയാറാക്കാവുന്ന ഈ മീൻ കറിയെ ‘കിടുക്കൻ പള്ളത്തിക്കറി’ എന്നാണ് ധർമ ജൻ വിശേഷിപ്പിക്കുന്നത്. പള്ളത്തി നന്നായി കഴുകി വൃത്തി യാക്കി വയ്ക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായി ക്കഴിയുമ്പോൾ ചുവന്നുള്ളി ചതച്ചത് ഇട്ടു വഴറ്റുക. ഇതിലേ ക്കു പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ കൂടി ചേർത്തു വഴറ്റണം. തുടർന്നു രണ്ടു ഗ്ലാസ് വെള്ളത്തിൽ കുടംപുളി പിഴിഞ്ഞെടുക്കുക. ഈ വെള്ളം കുടംപുളി സഹിതം ചട്ടിയിലേക്ക് ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കണം. ഇതു തിളച്ചു കഴിയുമ്പോൾ പള്ളത്തിയെ എടുത്തിടുക. തുടർന്നു ഇളക്കി നേരിയ ചാറിൽ പറ്റിച്ചെടുക്കണം. ഒരുപാടു ചാറ് ആകരുത്. അരപ്പെല്ലാം പള്ളത്തിയിൽ കയറിക്കഴിയു മ്പോൾ ‘കിടുക്കൻ പള്ളത്തിക്കറി’ തയാർ.