വേനല്‍ മാറിയതോടെ ഡല്‍ഹിയിലെ ഫയര്‍ പാനുകള്‍ക്ക് ആവശ്യക്കാരേറി. തീ കൂട്ടിയുള്ള മുറുക്കാന്‍ കാഴ്ചകള്‍ കണ്ടുനില്‍ക്കുന്നവര്‍ക്കും, കഴിക്കുന്നവര്‍ക്കും ഒരേസമയം പേടിയും, അദ്ഭുതവും സമ്മാനിക്കും. സംഗതി തീക്കളിയാണ്, തീ തിന്നുകൊണ്ടുള്ള കളി. എത്രവലിയ ധൈര്യശാലിയായാലും ഈ മുറുക്കാനു മുന്‍പില്‍ ആദ്യമൊന്നു പകയ്ക്കും എന്നിട്ടെ ചവയ്ക്കു.
സാധാരണ മുറുക്കാന്‍ കൂട്ടിനൊപ്പം ശര്‍ക്കരയടക്കമുള്ള പ്രത്യേക രൂചിക്കുട്ടും ചേര്‍ക്കുന്നു. ഉത്തരേന്ത്യയില്‍ പരക്കെയുള്ള ഭക്ഷ്യയോഗ്യമായ ഒരുതരം പ്രത്യേക ജെല്ലിയാണ് തീ കത്തിക്കാനായി ഉപയോഗിക്കുന്നത്. ഐസ് കൂടിച്ചേര്‍ത്ത് പൊതിഞ്ഞെടുക്കുന്ന മുറുക്കാന്‍ കഴിക്കുന്നയാളുടെ വായില്‍വയ്ക്കുന്നതോടെ തീകെടും.
നിരവധിയാളുകളാണ് ഡല്‍ഹി കൊണാട്ട് പ്ലേസിലുള്ള ഫയര്‍ പാന്‍ കടയില്‍ ദിനവുമെത്തുന്നത്. വേനല്‍മാറി സീസണായതോടെ വില്‍പ്പന വര്‍ധിച്ചതിന്റെ സന്തോഷത്തിലാണ് കച്ചവടക്കാര്‍. ഫയര്‍ പാനുകള്‍ക്ക് പുറമേ വിവിധ ഐസ്, ചോക്ലേറ്റ്, വാനില ഫ്ലേവറുകളിലും പാനുകള്‍ ലഭ്യമാണ്. സംഗതി രസകരമാണെങ്കിലും സംഭവം പുകയിലയാണ്, പുകയില ആരോഗ്യത്തിന് ഹാനികരവും.