Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുലുക്കി സർബത്തിനു ശേഷം ദാ...കുലുക്കി ചായയും!

tea-maker

പൊന്നാനിക്കാരുടെ ചൈനീസ് ചായ കുടിച്ചിട്ടുണ്ടോ? കുലുക്കി സർബത്തു പോലെ കുലുക്കിയെടുക്കുന്നൊരു വൈറൽ ചായ! സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് ഈ ചായ വിഡിയോ. പൊന്നാനി അങ്ങാടിപ്പാലത്തിനടുത്തുള്ള ചപ്പാത്തി ഫാക്ടറി എന്ന് പേരുള്ള ചായക്കടയിൽ നിന്നുള്ള വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.
Read this in English

ഗ്ലാസിൽ മൂന്നു ലെയിറിലാണ് ചായക്കൂട്ട് നിറച്ചിരുക്കുന്നത്, ഈ ഗ്ലാസ് അർദ്ധവൃത്താകൃതിയിൽ കറക്കി എടുത്താൽ ചായറെഡി! കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ മാജിക് ചായ റെഡി.

NB - വീട്ടിൽ ഈ ചായയുണ്ടാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവരും ഗ്ലാസുപൊട്ടിയവരും ധാരാളം ഉണ്ട്. അതു കൊണ്ട് അനുകരണം സൂക്ഷിച്ചു മാത്രം.