പാൽ ദിവസേന കുടിക്കുന്നത് നല്ലതാണോ?

പാൽ എന്നതിനു പരിശുദ്ധം എന്ന അർഥം കൂടിയുണ്ട്. പോഷക സമ്പന്നമായതിനാൽ കുഞ്ഞുങ്ങൾ മാത്രമല്ല. മുതിർന്നവരും പാൽ കുടിക്കുന്നതു നല്ലതാണ്. അണുവിമുക്ത മാക്കിയ പാക്കറ്റ് പാൽ ഉപയോഗിക്കുന്നവരാണ് ഇന്ന് ഏറെയും. പാലിനെയും പാൽപ്പൊടിയെയും കുറിച്ചു കൂടുതൽ അറിയാം.

പാൽ നല്‍കും ആരോഗ്യം

ശുദ്ധമായ പശുവിൻ പാൽ പ്രോട്ടീൻ കൂടാതെ കാർബോ ഹൈഡ്രേറ്റും കാൽസ്യവും എ, ഡി, ഇ, കെ തുടങ്ങിയ വൈറ്റ മിനുകളും അടക്കം ഒട്ടേറെ പോഷകങ്ങൾ ഉണ്ട്. ഒരു ഗ്ലാസ് പാലിൽ നിന്ന് 240 ഗ്രാം കാൽസ്യം കിട്ടും. 120 കാലറി ഊർജവും.

1. തലമുടിയുടെ വളർച്ച, എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം, പ്രതിരോധ ശേഷി തുടങ്ങിവയ്ക്കെല്ലാം പാൽ ദിവസേന കുടിക്കുന്നത് നല്ലതാണ്. അസുഖം വന്നതിനു േശഷമുണ്ടാ കുന്ന ക്ഷീണം മാറ്റാൻ കുറച്ചു ദിവസമെങ്കിലും പാൽ തുടർച്ച യായി കുടിക്കുന്നത് നല്ലതാണ്. 

2. ടോൺഡ്, ഡബിൾ ടോൺഡ്, പാസ്ചുറൈസ്ഡ്, സ്കിംഡ് തുടങ്ങി പലതരം പാക്കറ്റ് പാൽ ലഭ്യമാണ്. മിൽക് ഫാറ്റ് മുഴു വനായി നീക്കം ചെയ്ത പാലാണ് സ്കിംഡ് മിൽക്. ടോൺഡ്, ഡബിൾ ടോൺ‍ഡ് പാലുകൾ എല്ലാം സ്കിംഡ് മിൽക് വിഭാഗ ത്തിലുള്ളതാണ്. മിൽക് ഫാറ്റ് ഇല്ലാത്തതുകൊണ്ട് കൊഴുപ്പിൽ അലിഞ്ഞു ചേരുന്ന എ, ഡി പോലുള്ള വൈറ്റമിനുകൾ ഇത്തരം പാലില്‍ ഉണ്ടാവില്ല. 

3. സ്റ്റാൻഡേർഡൈസ്ഡ് മിൽക് എന്നറിയപ്പെടുന്ന കൊഴുപ്പ് കൂടിയ പാക്കറ്റ് പാൽ വീടുകളിൽ സാധാരണ ഉപയോഗി ക്കാറില്ല. വെള്ളം ചേർത്ത് നേർപ്പിച്ചാലും സാധാരണ പാലിന്റെ കട്ടി കിട്ടും എന്നതിനാൽ ഹോട്ടലുകളിലും മറ്റുമാണ് ഈ പാൽ ഉപയോഗിക്കാറുള്ളത്. കൊഴുപ്പ് കൂടുതലടങ്ങിയ ഈ പാൽ കൊളസ്ട്രോളിനു കാരണമാകുമെന്നതിനാൽ സ്റ്റാൻ ഡേർഡൈസ്ഡ് പാൽ ശീലമാക്കേണ്ട. 

4. വീട്ടിലെ ഉപയോഗത്തിന് സാധാരണ ടോൺഡ് മിൽക് ആണ് നല്ലത്. പാസ്ചുറൈസേഷനിലൂടെ പാലിൽ ഉണ്ടാവുന്ന സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. തിളപ്പി ക്കാതെ ഉപയോഗിക്കാം എന്നു പറയാറുണ്ടെങ്കിലും തിളപ്പിച്ചു തന്നെ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ടോൺഡ് മിൽക്കിൽ മൂന്ന് ശതമാനം കൊഴുപ്പുണ്ട്. ഡബിൾ ടോൺഡ് മിൽക്കിൽ അത് 1.5 ശതമാനമാണ്.

5. കൊളസ്ട്രോള്‍ പ്രശ്നമല്ലെങ്കിൽ പോലും പാട നീക്കിയ പാലാണ് ആരോഗ്യകരം. പാട നീക്കിയ പാൽ വേണമെന്നു ള്ളവർക്കു സ്കിം മിൽക് ഉപയോഗിക്കാം. വളരുന്ന പ്രായത്തിലുള്ള കുട്ടികള്‍ക്ക് പാടയോടെ കൊടുക്കുന്നതിൽ തെറ്റില്ല. ഓരോ തവണയും ഉപയോഗിക്കുന്നതിനു മുമ്പ് പത്ത് മിനിറ്റ് പാൽ തിളപ്പിക്കണം. 

6. കൊഴുപ്പു നീക്കിയ പാലിൽ നിന്നു തയാറാക്കുന്ന പനീർ പ്രോട്ടീന്റെ കലവറയാണ്. എന്നാൽ പാലിൽ നിന്നുണ്ടാക്കുന്ന പാൽപ്പൊടിയിൽ പാലിലുള്ള ബി കോംപ്ലക്സുകളും വൈറ്റമി നുകളും ഫോസ്ഫറസ്, പൊട്ടാസ്യം, സെലീനിയം പോലുള്ള ധാതുക്കളും കുറവാണ്. പാൽപ്പൊടിയിലെ കൊളസ്ട്രോള്‍ ഓക്സിഡൈസ്ഡ് ആണ്. ഇത് ഹൃദയാരോഗ്യത്തിന് അപകട കാരിയായതുകൊണ്ട് ദിവസേന പാൽപ്പൊടി ഉപയോഗിക്കു ന്നത് ഒഴിവാക്കുന്നതാണു നല്ലത്. 

7. പ്രോട്ടീൻ, വൈറ്റമിൻ എ, ഡി, സി, അയൺ തുടങ്ങിയവ ചേർത്ത് ഫോർട്ടിഫൈ െചയ്ത പാൽപ്പൊടികള്‍ ലഭ്യമാണ്. സാധാരണ പാൽപ്പൊടിയേക്കാൾ ഗുണമേന്മയുള്ളതുകൊണ്ട് ഇവ ദിവസേന ഉപയോഗിക്കാമെന്ന് വിദഗ്ധർ പറയുന്നു.