തീവണ്ടി നായികയ്ക്കിഷ്ടം നാടൻ മത്തിക്കറി !

പാലക്കാടു നിന്ന് "തീവണ്ടി" സിനിമയിലൂടെ വന്ന സംയുക്​ത മേനോൻ, ഇഷ്ടഭക്ഷണത്തെക്കുറിച്ച് പറയുന്നു, പുട്ട്. അതിനൊപ്പം കടലക്കറിയോ ബീഫ് റോസ്റ്റോ ഉണ്ടെ ങ്കിൽ വേറൊന്നും വേണ്ട. സ്വയം കുക്ക് ചെയ്ത വിഭവം തനിയെ ഇരുന്ന് കഴിച്ചു തീർക്കുന്ന സ്വഭാവം കൂടെയുണ്ടെ നിക്ക്. അതത്ര നല്ല സ്വഭാവമല്ല. തടിയിങ്ങു പോരുമെന്നൊക്കെ അറിയാം. ബിരിയാണിയാണ് സ്ഥിര വിഭവം. പിന്നെ, നെയ്യ് താളിച്ചു ചേർത്തുണ്ടാക്കുന്ന കുറുക്ക് കാളനും.

ട്രാവൽ ഫൂഡ്

ഹംപിക്കു പോകുന്ന വഴി, കണ്ടൊരു ചെറിയ കട. ഷീറ്റിട്ടു മറച്ച ആ കടയിൽ കനലിൽ ചുട്ടെടുക്കുന്ന ഭക്ഷണമാണ് കൂടുതലും. കണ്ടപ്പോ നല്ലതാകുമോന്ന് സംശയിച്ചു. പക്ഷേ കഴിച്ചു നോക്കിയപ്പോൾ ശരിക്കും ഞെട്ടി. വൻ ടേസ്റ്റ്!!! ചിക്കനും ടുമാറ്റോ റൈസും ഫ്രൂട്ട്സും ചേർന്നൊരു ‘കിടിലോ സ്കി’. ഇരിക്കാൻ സ്ഥലം ഇല്ലാത്ത, കൈകഴുകാനും കുടിക്കാ നും കഷ്ടിച്ച് വെള്ളം മാത്രമുള്ള കുഞ്ഞിക്കടയിൽ ഇത്ര നല്ല ഭക്ഷണം ഞാൻ പ്രതീക്ഷിച്ചതേയല്ല.

സൂപ്പർ ഷെഫ്

‘തീവണ്ടി’യുടെ തിരക്കഥാകൃത്ത് വിനി ചേട്ടന്റെ ഭാര്യ റീനു ചേച്ചിയോടാണ് ഇപ്പോ സ്ഥിരമായി വിളിച്ച് ‘സ്പെഷലെ ന്തുണ്ട്. ഫൂഡടിക്കാൻ വരട്ടെ’ എന്ന് ചോദിക്കുന്നത്. അവിടെ ആദ്യം ചെന്നപ്പോ എനിക്ക് ഉണ്ടാക്കിത്തന്നത് പ്രോൺസ് ബിരിയാണിയായിരുന്നു. ഫിഷ് കറിയാണ് ചേച്ചിയുടെ പ്രധാന ഐറ്റം. നാടൻ മത്തിക്കറി മൈ ഫേവറിറ്റ്!!