നാടൻ ഭക്ഷണത്തോട് പ്രിയം: നിമിഷ സജയൻ

നിമിഷ സജയൻ

തൊണ്ടിമുതലും ദൃക്സാക്ഷിയും താരം നിമിഷ സജയൻ തന്റെ ഇഷ്ടഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നു.

കപ്പയും മീൻ കറിയും വലിയ ഇഷ്ടമാണ്. മീൻ ചട്ടിയിൽ അവസാനം വരുന്ന ചാറിനും പൊടിഞ്ഞു കിടക്കുന്ന മീൻ കഷണത്തിനുമൊപ്പം കപ്പ കൂടിയിട്ട് ഇളക്കി ഒരു പിടിയങ്ങ് പിടിക്കണം. ഹോ.....അതുപോലെ തന്നെ വാഴയിലയിൽ പൊതിഞ്ഞ് ഏതു ഭക്ഷണം കിട്ടിയാലും ഞാൻ അപ്പോ അകത്താക്കും.

ട്രാവൽ ഫൂഡ്

ഫൂഡ് കൺട്രോൾ വല്ലാതെ കളഞ്ഞത് കോയമ്പത്തൂർ ബസ് സ്റ്റാൻഡിലെ വേണു ചിക്കൻ ബിരിയാണിയാണ്. ആരു കോയമ്പത്തൂരിൽ പോയാലും വേണു ബിരിയാണിയൊന്ന് ട്രൈ ചെയ്യണം. ചെറിയ കടയാണ്. പക്ഷേ മാസ് ഐറ്റം....

നിമിഷ സജയൻ

സൂപ്പർ ഷെഫ്

എന്റെ അമ്മായി ഉണ്ടാക്കുന്ന കഞ്ഞിയോട് പ്രത്യേക ഇഷ്ട മാണ്. ആ കഞ്ഞിയുടെ കൂടെ സാമ്പാർ ഒഴിച്ച് നന്നായി ഇളക്കി, ഇച്ചിരി നാരങ്ങാ അച്ചാറും കൂട്ടി.....അയ്യോ...എന്താ ടേസ്റ്റ്...

നിമിഷ സജയൻ