Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

107-ാം വയസ്സിലും യൂട്യൂബിലെ പാചകറാണിയായിരുന്ന മസ്താനമ്മ അന്തരിച്ചു

masthanamma ചിത്രത്തിനു കടപ്പാട് ദി വീക്ക്

യൂ ട്യൂബ് പാചക വിഡിയോയിലൂടെ ശ്രദ്ധേയയായ മസ്താനമ്മ അന്തരിച്ചു, 107 വയസുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിലൂടെ കണ്ട വിഡിയോ ചാനൽ കണ്ട്രി ഫുഡ്സിൽ മസ്താനമ്മയുടെ പാചകമായിരുന്നു ഫീച്ചർ ചെയ്തിരുന്നത്. പ്രാദേശിക രുചിഭേദങ്ങൾ നാടൻ രീതിയിൽ തയാറാക്കുന്നതിലൂടെ ഈ മുത്തശ്ശി ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.

2016 ൽ ചെറുമകൻ ലക്ഷ്മണിനും കൂട്ടുകാർക്കും വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയും ഏകദേശം 75 ലക്ഷം ആൾക്കാരാണ് ആ വിഡിയോ കണ്ടത്. അതേ തുടർന്ന് മുത്തശ്ശിയുടെ രുചിക്കൂട്ടുകളുടെ പല  വിഡിയോകളും വന്നു എല്ലാം ഒന്നിനൊന്നു വൈറലായിക്കൊണ്ടിരുന്നു. തണ്ണിമത്തൻ ചിക്കൻ കറി, കെബാബ്, ബിരിയാണി രുചിക്കൂട്ടുകൾ ഏറെ കൈയടി മേടിച്ചു. ആന്ദ്രപ്രദേശിലെ ഗുഡിവാഡയിലായിരുന്നു ഈ മുത്തശ്ശി താമസിച്ചിരുന്നത്.