Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുരിങ്ങയിലയും കപ്പയും സൂപ്പർഫുഡ് പട്ടികയിൽ

സുരേഷ് പിള്ള, റാവിസ് ഹോട്ടൽ എക്സിക്യൂട്ടീവ് ഷെഫ്
Moringa-powder

ഇന്ത്യയിൽ പരമ്പരാഗതമായി നമ്മൾ ഉപയോഗിച്ചിരുന്ന പലതിനേയും ഇന്ന് വിദേശ രാജ്യങ്ങൾ സൂപ്പർ ഫുഡ് ആയാണ് കണക്കാക്കുന്നത്. പുതുവർഷത്തിൽ ലോകത്ത് ആ വർഷം കഴിക്കേണ്ട സൂപ്പർ ഫുഡ് ഭക്ഷണ വിദഗ്ധർ തിരഞ്ഞെടുക്കാറുണ്ട്. അങ്ങനെ കഴിഞ്ഞ വർഷത്തെ സൂപ്പര്‍ ഫുഡായി തിരഞ്ഞെടുത്തതിൽ മുരിങ്ങയിലയും തണ്ണിമത്തന്റെ അരിയും കപ്പയുടെ പൊടിയും ഉൾപ്പെട്ടിട്ടുണ്ട്. ഓരോ വർഷവും അതിങ്ങനെ വ്യത്യസ്തമായിക്കൊണ്ടിരിക്കും. പലതരം മീറ്റോ പച്ചക്കറികളോ ഉൾപ്പെടുന്ന ഭക്ഷണങ്ങളായിരിക്കും ഈ വിദഗ്ധർ തിരഞ്ഞെടുത്ത് ലോകത്തെ അവതരിപ്പിക്കുന്നത്.

അങ്ങനെ നോക്കിയാൽ കേരളത്തിലെ സൂപ്പർ ഫുഡുകൾ ആരും കഴിക്കാതെ പോകുന്ന അല്ലെങ്കിൽ ആരും ഉപയോഗിക്കാതെ പോകുന്ന ഒത്തിരി മികച്ച പച്ചക്കറികളാണ്. നമ്മുടെ ചുറ്റുപാടിൽ നിന്നും കിട്ടുന്ന മികച്ച പച്ചക്കറികൾ ഉപയോഗിക്കാതെ പോകുന്നു എന്നതാണ് സത്യം. നമ്മുടെ ലോക്കലായിട്ടുള്ള മാർക്കറ്റിനെ സംരക്ഷിക്കാനും ഇവിടെയുള്ള പച്ചക്കറി ഉപയോഗത്തിലൂടെ സാധിക്കും.

muringa-moru

കറികളിൽ റൂട്ട് വർഗങ്ങൾ എന്നറിയപ്പെടുന്ന കിഴങ്ങു വര്‍ഗ ങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെട്ട വിഭവങ്ങളാണ്. ലോകത്ത് ഏറ്റവും അധികം പേർ കഴിക്കുന്ന കിഴങ്ങുവർഗം അല്ലെങ്കിൽ ഏറ്റവും കൂടുതൽ കഴിക്കുന്ന പച്ചക്കറി ഉരുളക്കിഴങ്ങാണ്.

അങ്ങനെ നോക്കിയാൽ കേരളത്തിൽ ഏറ്റവും മികച്ച കിഴങ്ങു വർഗം കപ്പയാണ്. അതു കൂടാതെ തന്നെ ചേനയും ചേമ്പും കാച്ചിലും പലതരം ചെറിയ കിഴങ്ങു വർഗങ്ങളുമുണ്ട് അതൊക്കെ നമ്മൾ ഈ വർഷം നമ്മുടെ ഭക്ഷണ മെനുവില്‍ വീടുകളില്‍ ഉൾപ്പെടുത്തിയാൽ ഇവിടുത്തെ ലോക്കലായിട്ടുള്ള കർഷകർക്കും സഹായകമാകും.

ചേനയോ ചേമ്പോ നമ്മളൊരുപാട് ഉപയോഗിക്കുന്നില്ല. സദ്യകളിൽ അല്ലെങ്കിൽ വിശേഷദിവസങ്ങളിൽ മാത്രമാണ് ഈയൊരു കിഴങ്ങുവർഗങ്ങൾ ഉപയോഗിക്കുക. അവിയലിൽ അല്ലെങ്കിൽ കൂട്ടുകറികളിൽ ഇതൊക്കെ വച്ചിട്ട് നമുക്ക് വളരെ മനോഹരമായ പല വിഭവങ്ങളും വീടുകളിൽ തയാറാക്കാൻ സാധിക്കും. ഈയൊരു വർഷം കിഴങ്ങുവർഗങ്ങൾ പ്രത്യേകിച്ച് കേരളത്തിൽ ഉണ്ടാകുന്ന കിഴങ്ങുവർഗങ്ങൾ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

ഇന്ത്യയിൽ അല്ലെങ്കിൽ ലോകത്താകമാനം പലതരം പച്ചക്കറി കളുടെ കുരു ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. അങ്ങനെ നോക്കിയാൽ കേരളത്തിൽ ഏറ്റവും മികച്ചതാണ് ചക്കക്കുരു. പിന്നീട് ആഞ്ഞിലിപ്പഴത്തിന്റെ കുരു. ഇതും നമുക്ക് ഭക്ഷണത്തിൽ ഉപയോഗിക്കാം. അതുപോലെ മത്തങ്ങയുടെ കുരു തണ്ണിമത്തങ്ങയുടെ കുരു വടക്കേ ഇന്ത്യയിലെ ചാർ മഹാസ്, പലതരം പച്ചക്കറികളുടെ കുരു എടുത്ത് പേസ്റ്റാക്കി ഉപയോഗിക്കുന്നുണ്ട്. ചക്കയുടെ സീസൺ സമയത്ത് ചക്കക്കുരു എല്ലാ ദിവസത്തെയും മെനുവിൽ ഉൾപ്പെടുത്തിയാൽ തന്നെ നമ്മുടെ നാട്ടിലെ കർഷകർക്കും വീട്ടിലെ ബജറ്റിനും വലിയൊരു ഉപകാരമായിരിക്കും.

Kappa puzhungiyath

ഇലകളുടെ ആരാധകർ ലോകത്ത് കൂടിവരുന്നൊരു കാലമാണ്. കേരളത്തിലുമുണ്ട് പലതരം ഇലകൾ, കഴിക്കാൻ ഏറ്റവും പ്രധാനപ്പെട്ട ചുവന്ന ചീരയാണ്. അതില്ലാത്ത സമയത്ത് പലതരം പച്ചച്ചീരകൾ പല പറമ്പുകളിലും കിട്ടുന്നുണ്ട് , ഇതൊക്കെ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതും ഒട്ടും പരിചരണമില്ലാതെ പറമ്പുകളിൽ വളരുന്നതുമാണ്.ചേനയുടെ തണ്ട്, ചേമ്പിന്റെ താള്... ഇളം ചേമ്പിന്റെ ഇലവച്ച് തീയലുകൾ അല്ലെങ്കിൽ പലതരം മീൻ കറികളോടൊപ്പം പലതരം പച്ചക്കറികളോടൊപ്പം ചേർക്കാൻ പറ്റുന്ന പലതരം ഇലകൾ. അപ്പോൾ ഇത്തരം ഇലകൾ കൂടി നമ്മുടെ ദൈനം ദിനമായിട്ടുള്ള കറികളിൽ ഉൾപ്പെടുത്താൻ വീട്ടമ്മമാർ ശ്രദ്ധിക്കണം. പ്രാദേശികമായി ലഭ്യമായ പച്ചക്കറികളുടെ ഉപയോഗം പച്ചക്കറികളുടെ വിലക്കയറ്റം കുറയ്ക്കുന്നതിനു സഹായകരമാകും.

kappa-meencurry.jpg.image.784.410

എടുത്തു പറയേണ്ട ഇലയാണ് മുരിങ്ങയില. ലോകം മുഴവൻ മുരിങ്ങയിലയുടെ പ്രചാരം കൂടിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്രയും സുലഭമായി കേരളത്തിൽ ഈ മുരിങ്ങയില മലയാളികൾ ഉപയോഗിക്കാതിരിക്കുന്നത്. പലതരം കറികളിൽ പരിപ്പുകറികളിലൊക്കെയും മുരിങ്ങയില നന്നായിട്ട് ചേർക്കാൻ പറ്റും. മുരിങ്ങയില കടുക് വറുക്കുന്നതിന് കറിവേപ്പിലയ്ക്ക് പകരമായി പലരും ചേർക്കുന്നുണ്ട്. അങ്ങിനെ മുരിങ്ങയില നമ്മുടെ എല്ലാ കറികളിലും ചേർത്തുനോക്കാം. മുരിങ്ങയില ലഭിക്കുന്ന സമയങ്ങളിൽ മീൻ കറികളിൽ പരീക്ഷിക്കാം. ശ്രീലങ്കയിലെ വലിയൊരു ഞണ്ട് കറി ഉണ്ടാക്കുമ്പോൾ മുരിങ്ങയില ചേർക്കുന്നത് വലിയൊരു വിഭവമാണ്. അങ്ങനെ പലതരത്തിലുള്ള നമ്മുടെ ഭക്ഷണ ത്തിൽ മുരിങ്ങയില ഉൾപ്പെടുത്താൻ പറ്റും.

kappa-meen-virakiyathu-zubaida-obeid

ആളുകൾക്ക് ഏറെ ഇഷ്ടപ്പെട്ടതാണ് ചക്ക. സീസൺ സമയത്ത് പക്ഷേ കേരളത്തിൽ ഉണ്ടാകുന്നത്രയും ചക്ക അത് ഉപയോഗിക്കുന്നുണ്ടോയെന്നത് വളരെ സംശയമാണ്. പല വീടുകളിലെയും പ്ലാവുകളിൽ ചക്ക പഴുത്ത് തറയിൽ വീണ് കാക്ക കൊത്തിക്കളയുന്ന ഒരു കാഴ്ച നമുക്ക് കാണാൻ പറ്റും. ഒരു ചക്കയുടെ ഗുണം എന്നു പറയുന്നത് വളരെയധികം ആളുകൾക്ക് ഒരുമിച്ച് കഴിക്കാൻ പറ്റിയൊരു പച്ചക്കറിയാണ്. അതിന്റെ പച്ച പരുവത്തിൽ പഴമായിട്ടല്ലാതെ ഇളം ചക്ക മുതൽ അതിന്റെ പല പരുവങ്ങളിൽ നമുക്ക് പലതരം കറികൾ പലതരം വിഭവങ്ങളും ഉണ്ടാക്കാം. ചക്ക നമ്മുടെ ആഹാര ത്തില്‍ അല്ലെങ്കിൽ ചക്ക എന്നു പറയുന്ന ഔഷധഗുണമുള്ള പച്ചക്കറിയാണ്, സീസണ്‍ സമയത്ത് കേരളത്തിലുള്ള എല്ലാവരും ചക്ക കഴിക്കണം അതിനൊടൊപ്പം തന്നെ ശീമച്ചക്ക മറ്റൊരു വലിയൊരു പച്ചക്കറിയാണ്. ലോകത്തുള്ള എല്ലാവരും വളരെയധികം വില കൊടുത്തു വാങ്ങുന്ന ശീമച്ച ക്കയുടെ സീസൺ സമയത്ത് നമ്മളും ശീമച്ചക്ക ഉപയോഗിക്കണം. കേരളത്തിലെ സീസൺ സമയത്ത് ഉണ്ടാകുന്ന എല്ലാത്തരം നാടൻ പച്ചക്കറികളും നമ്മുടെ വീട്ടിലെ മെനുവിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. കുമ്പളങ്ങ, ചുരയ്ക്ക, കോവയ്ക്ക, ചൂണ്ടങ്ങ, വാഴക്കൂമ്പ്, പീച്ചിങ്ങ എന്നിവയൊക്കെ നല്ല നാടൻ പച്ചക്കറികളാണ്.

Kappa recipes

കേരളത്തിന്റെ തന്നെ മറ്റൊരു ഭാഗ്യമാണ് പപ്പായ. പച്ച പപ്പായയുടെ ഉപയോഗം തീരെ കുറവാണ്. പച്ച പപ്പായ ഉപയോഗിച്ച് പലതരം വിഭവങ്ങള്‍ തയാറാക്കാം. അവിയൽ അല്ലെങ്കിൽ തോരനാണ് സാധാരണ ഉണ്ടാക്കാറ്. അതു വച്ചിട്ട് പലതരം റൈസുകളിലൂടെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പല നിറത്തിൽ ചോറിനകത്ത് ചേർത്തും കൊടുക്കാൻ പറ്റും. കപ്പളങ്ങ/പപ്പായ എല്ലാ ദിവസും നമ്മുടെ കറികളിൽ ഉപയോഗിക്കണം. ഏതു സീസണിലും ലഭിക്കുന്ന പച്ച പപ്പായ കറികളിൽ അല്ലെങ്കിൽ ഉച്ചക്കത്തെ മെനുവിൽ തോരന് പകരം അല്ലെങ്കിൽ അവിയലിനകത്ത് ഏതെങ്കിലുമൊക്കെ വിഭവത്തിനോടു ചേർക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്.

Nadan tharavu curry

എല്ലാ പുതുവർഷവും പലരും പലതരം പ്രതിജ്ഞകൾ എടുക്കാറുണ്ട്. ഇത്തവണ ഭക്ഷണത്തിന്റെ പേരിൽ നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന നാടൻ പച്ചക്കറികൾ ആദ്യം ഉപയോഗി ക്കാം എന്ന് തന്നെ തീരുമാനിക്കുക അത് തീർന്നതിനുശേഷം എല്ലാവര്‍ക്കും ഇഷ്‍ടപ്പെട്ട കാരറ്റോ കോളിഫ്ളവറോ പൊട്ടറ്റൊയോ ഉൾപ്പെടുന്ന ഇംഗ്ലീഷ് പച്ചക്കറികൾ അല്ലെങ്കില്‍ പലയിടത്തു നിന്നും യാത്ര ചെയ്ത് കേരളത്തിൽ നമ്മുടെ നാട്ടിലേക്കെത്തുന്ന പച്ചക്കറികൾ ഉപയോഗിക്കാം.

നാടൻ ചേനയും ചേമ്പും കാച്ചിലും കപ്പയും മുള്ളങ്കിയും മത്തങ്ങയും കൂർക്കയും കപ്പയും ശീമചക്കയും മുരിങ്ങയ്ക്കയുമൊക്കെ കഴിച്ചതിനു ശേഷം അല്ലെങ്കിൽ അത് തീര്‍ന്നതിനു ശേഷം നമുക്ക് വെളിയിൽ നിന്നുള്ള പച്ചക്കറികൾ വാങ്ങിക്കാം. അപ്പോൾ നമ്മുടെ വീടുകളിൽ ഒന്നുമല്ലങ്കിൽ നാട്ടിൻ പുറങ്ങളിൽ അതാത് സീസൺ സമയത്തു കിട്ടുന്ന പച്ചക്കറികൾ ഉപയോഗിക്കുക.

raw-mango-rice-784

മാങ്ങയും പുളിയിഞ്ചിയും നെല്ലിക്കയും ശീമനെല്ലിക്കയും ലൗലോലിക്കയുമൊക്കെ ചേര്‍ത്ത് അച്ചാറിടാം. സീസൺ സമയത്ത് ഇതാണ് പുതിയ തലമുറകളോട്ചേർന്ന് ചെയ്യാവുന്ന ഏറ്റവും നല്ലകാര്യം.എല്ലാ മലയാളികളും നമ്മുടെ ചുറ്റുപാടുള്ള ഏറ്റവും ആദ്യം കിട്ടുന്ന പച്ചക്കറികൾ ഉപയോഗിക്കുക. അതു കഴിഞ്ഞു നമുക്ക് വില കൊടുത്തു വാങ്ങാം. അങ്ങനെയൊരു ശീലം ഉണ്ടാക്കിയെടുത്താൽ കർഷകർ നാടൻ പച്ചക്കറികൾ കൂടുതൽ ഉല്പാദിപ്പിക്കാനായിട്ട് ഉള്ള ശ്രമം ഉണ്ടാകും. നമ്മുടെ കിഴങ്ങു വർഗ്ഗങ്ങൾ ഇത്രയും രുചികരമായ പലതരം കിഴങ്ങു വർഗ്ഗങ്ങൾ ഉളള കേരളത്തിൽ അല്ലെങ്കിൽ ഇത്രമാത്രം വൈവിധ്യമാർന്ന ഇലകളുള്ള ഇലക്കറികൾ തയാറാക്കുന്ന കേരളത്തിൽ ഇതൊക്കെ ഉല്പാദിപ്പിക്കാൻ കർഷകർ മുന്നോട്ടു വരാൻ എല്ലാ ആള്‍ക്കാരും നമ്മുടെ നാടൻ പച്ചക്കറികൾ ആദ്യം തന്നെ വാങ്ങിക്കുക. അത് തീർന്നതിനു ശേഷം നമ്മുടെ സെക്കൻഡ് ചോയിസ് ആയിട്ട് നമ്മുടെ നാട്ടിൽ ഇല്ലാത്ത പച്ചക്കറികൾ ഉപയോഗിക്കുക.

ആഗ്രഹങ്ങളുള്ളപ്പോൾ അല്ലെങ്കിൽ അങ്ങനെയൊരു വെജിറ്റബിൾ കഴിക്കാനാഗ്രഹമുള്ളപ്പോൾ മാത്രം വെളിയിൽ നിന്നു വരുന്ന പച്ചക്കറികൾ വാങ്ങിക്കുക. അല്ലെങ്കിൽ ഹോട്ടലുകളിൽ ഒക്കെ പോകുമ്പോൾ മറ്റ് വിഭവങ്ങള്‍ കഴിക്കാം. വീടുകളിൽ ഉണ്ടാക്കുമ്പോൾ നാടൻ പച്ചക്കറികൾ ശീലമാക്കാം. 

mango