അൽപം ശ്രദ്ധിച്ചാൽ വെളിച്ചെണ്ണയിലെ മായം(ചതി) കണ്ടെത്താം

അത്ര പെട്ടെന്നൊന്നും ആർക്കും കണ്ടുപിടിക്കാനാവാത്ത വിധമാണ് ഭക്ഷ്യ എണ്ണകളിലെ മായം ചേർക്കൽ.  റിഫൈൻഡ് ഓയിലിനെ വെളിച്ചെണ്ണയും നല്ലെണ്ണയുമെല്ലാമാക്കി മാറ്റുന്ന തട്ടിപ്പ് തുടങ്ങിയിട്ട് നാളു കുറേയായെങ്കിലും മലയാളികൾ ഇപ്പോഴും ഈ ചതിയെ കുറിച്ച് അജ്ഞരാണ്.  പരിശോധനാ സംവിധാനങ്ങൾ ഫലപ്രദമല്ലാത്തതും വ്യാജ ഭക്ഷ്യ എണ്ണമാഫിയയ്ക്ക് തുണയാണ്.

എന്നാൽ അൽപ്പം ശ്രദ്ധിച്ചാൽ സാധാരണക്കാർക്കും ഈ തട്ടിപ്പ് കണ്ടെത്താനാകുമെന്ന് പാചക രംഗത്തെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. മായംചേർത്ത വെളിച്ചെണ്ണ എങ്ങനെ തിരിച്ചറിയാമെന്ന് പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി വിശദീകരിക്കുന്നു.