ഔഷധഗുണങ്ങളിൽ മുൻപനാണ് മട്ടൻ. മട്ടൻ കൊണ്ടൊരു പേർഷ്യൻ സ്റ്റൈൽ കറിയൊരുക്കിയാലോ?
1. മട്ടണ്‍ എല്ലോടു കൂടിയത് – 500ഗ്രാം ഇടത്തരം കഷ്ണം
2. ഒനിയന്‍ – 3
3. വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 2 ടീസ്പൂൺ
4. ഫ്രഷ് തക്കാളി പേസ്റ്റ് ആക്കിയത് – 4 എണ്ണം
5. ബദാം ചൂടുവെള്ളത്തില്‍ കുതിര്‍ത് പേസ്റ്റ് ആക്കിയത് – 100 ഗ്രാം
6. ഈന്ത പഴം കുരു കളഞ്ഞത് – 100 ഗ്രാം
7. ഗരം മസാല – 1 ടീസ്പൂൺ
8. മഞ്ഞ പൊടി – 1 ടീസ്പൂൺ
9. മല്ലി പൊടി – 1 ടീസ്പൂണ്‍
10. മല്ലിയില അരിഞ്ഞത് – അര കപ്പ്
11. കാരറ്റ് ചതുരത്തിൽ അരിഞ്ഞത് – 2 എണ്ണം
12. കിഴങ്ങ് ചതുരത്തിൽ അരിഞ്ഞത് – 2 എണ്ണം
13. കറുവാപ്പട്ട – ഒരു ചെറിയ പീസ്
14. ഏലക്ക – 4 എണ്ണം
15. ബേ ലീവ്സ് – 2 തണ്ട്
16. ഉണക്കനാരങ്ങ – 2 എണ്ണം
17. ബട്ടര്‍ – 50 ഗ്രാം
18. ഉപ്പ് ആവശ്യത്തിന്
പാചകവിധി
ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ ബട്ടര്‍ ഇട്ട് ഉരുകുമ്പോള്‍ ആദ്യം കറുവപ്പട്ട, ഏലക്ക, ബേ ലീവ്സ് എന്നീ ചേരുവകള്‍ ഇടുക. ഇതിലേക്ക് അരിഞ്ഞു വെച്ച ഉള്ളി ഇടുക നന്നായി ഇളക്കി ഗോള്‍ഡൻ ബ്രൗൺ നിറം ആകുമ്പോള്‍ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് അടിയില്‍ പിടിക്കാതെ ഇളക്കുക. ഇതിലേക്ക് ഗരം മസാല, മഞ്ഞപ്പൊടി, മല്ലിപ്പൊടി എന്നീ ചേരുവകള്‍ ചേര്‍ത്തു ഇളക്കുക. തീ നന്നായി കുറയ്ക്കുക. അതിനു ശേഷം കഴുകി വെച്ച മട്ടണ്‍ ഇതിലേക്കിട്ട് ഇളക്കുക. ഫ്രഷ് തക്കാളി പേസ്റ്റ് ചേര്‍ത്ത്10 മിനിട്ട് മൂടിവെക്കുക.
അതിനു ശേഷം ചതുരത്തിൽ അരിഞ്ഞ കാരറ്റും കിഴങ്ങും ഇട്ട് ഡ്രൈ ലെമണ്‍ ചേര്‍ക്കുക. ഉപ്പ്, വെള്ളം എന്നിവ അവശ്യത്തിനു ചേര്‍ക്കുക .മട്ടണ്‍ പകുതി വേവായതിനു ശേഷം അരച്ചുവെച്ച ബദാം പേസ്റ്റ് ചേര്‍ക്കുക മട്ടണ്‍ വെന്ത് പരുവം ആകുമ്പോള്‍ ഈന്തപ്പഴം ചേര്‍ത്തു കറി ഇറക്കി വെക്കാം, മല്ലിയില ചേര്‍ത്തു വൈറ്റ് റൈസ് നൊപ്പം വിളമ്പാം .