ചർമ്മത്തിന്റെയും മുടിയുടെയും സൗന്ദര്യത്തിനും മുരിങ്ങയിലയുടെ ഉപയോഗം വളരെയധികം സഹായിക്കുന്നതാണ്. വീട്ടു വളപ്പിൽ സമൃദ്ധമായി വളരുന്ന മുരിങ്ങയിലകൾ വെറുതേകളയാതെ രുചികരമായി പാകം ചെയ്യൂ.
ചേരുവകൾ
മുരിങ്ങയില - ഒരു കപ്പ് ചെറുതായി അരിഞ്ഞത്
പരിപ്പ് - അര കപ്പ്
സവോള - ഒരെണ്ണം ചെറുതായി അരിഞ്ഞത്
പച്ച മുളക് - 3 എണ്ണം നെടുകെ മുറിച്ചത്
വെളുത്തുള്ളി - 3 അല്ലി ചതച്ചത്
ജീരകം - 1 ടീസ്പൂൺ
പച്ചമുളക് - 3 എണ്ണം ചതച്ചത്
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടീസ്പൂൺ
കടുക്, കറിവേപ്പില, വറ്റൽ മുളക് - താളിക്കാൻ
വെള്ളം - ഒന്നര കപ്പ്
ഉപ്പ് - ആവശ്യത്തിന്
ഈ മുരിങ്ങ ചില്ലറക്കാരനല്ലല്ലോ!
തയാറാക്കുന്ന വിധം
∙പരിപ്പ് ആവശ്യത്തിന് ഉപ്പുചേർത്തു വേവിച്ചു മാറ്റി വയ്ക്കാം.
∙ പാനിൽ എണ്ണയൊഴിച്ച് കടുക്, വറ്റൽ മുളക്, കറിവേപ്പിലയും ചേർക്കുക.
∙ അതിനു ശേഷം സവോളയും പച്ചമുളകും ചേർത്ത് ഒരുമിനിറ്റിനു ശേഷം മുരിങ്ങയില ചേർക്കാം. സവോള ഇളം ബ്രൗൺ നിറം ആകുമ്പോൾ വെളുത്തുള്ളിയല്ലി, ജീരകം, പച്ചമുളക് , മഞ്ഞൾ പൊടി എന്നിവ ചേർക്കാം. ആവശ്യത്തിന് ഉപ്പും ഇടണം. വേവിച്ച പരിപ്പും കൂടി മിക്സ് ചെയ്തു ഇളക്കി ഒന്നര കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് ഗ്രേവി കുറുകുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. മുരിങ്ങയില ഡാൽ ഫ്രൈ തയാർ.