ഒരു മണിക്കൂർ കൊണ്ട് മൃദുലമായ പാലപ്പം തയാറാക്കാം!

മൃദുലമായ പാലപ്പത്തിന്റെ രുചി ഇഷ്ടപ്പെടാത്തവരില്ല. വെജ് – നോൺവെജ് കറികൾക്കൊപ്പം കഴിക്കാൻ ഏറ്റവും ബെസ്റ്റാണ് പാലപ്പം. തലേദിവസം തന്നെ കൂട്ട് റെഡിയാക്കി, രാവിലെ അരച്ച് ഒരു മണിക്കൂർ വച്ചതിനുശേഷം തയാറാക്കാവുന്നൊരു പാലപ്പക്കൂട്ടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

ചേരുവകൾ

പച്ചരി – ഒരു കപ്പ് ( കഴുകി വെള്ളം ഊറ്റിയത്)
ചോറ് – ഒരു തവി
തേങ്ങാ ചിരകിയത് – അര മുറി
യീസ്റ്റ് – അര ടീസ്പൂൺ ( അല്ലെങ്കിൽ ഒരു നുള്ള് സോഡാപൊടി)
പഞ്ചസാര – 2 ടേബിൾസ്പൂൺ
ഉപ്പ് – ഒരു നുള്ള്

പാചകവിധി

ചേരുവകൾ എല്ലാം കൂടി യോജിപ്പിച്ച് ഒരു പാത്രത്തിൽ കൂട്ടിവയ്ക്കാം. വെള്ളം ചേർക്കാതെ വേണം വയ്ക്കാൻ.  ആറുമണിക്കൂറിനു ശേഷം,  ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. ഈ മാവ്  ഉപയോഗിച്ച് ഒരു മണിക്കൂറിനു ശേഷം രുചികരമായ സോഫ്റ്റ് പാലപ്പം തയാറാക്കാം.