ചക്കവരട്ടി കേക്ക്, ഇഡ്​ലി പാത്രത്തിൽ തയാറാക്കാം

ഗുണഗണങ്ങളിൽ മുമ്പനായ ചക്ക കൊണ്ട് രുചികരമായൊരു കേക്ക് തയാറാക്കാം. ചക്കവരട്ടിയത് ഏവർക്കും ഇഷ്ടമാണ്, വരട്ടിവെച്ചിരിക്കുന്ന ചക്കപ്പഴം കൊണ്ട് രുചികരമായൊരു കേക്ക് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ചക്കവരട്ടി - 1/4 കപ്പ്
ഏത്തപ്പഴം - 1
തേങ്ങാ കൊത്ത്
ഏലയ്ക്ക പൊടിച്ചത്
ഗോതമ്പുമാവ് – 3/4കപ്പ്
ശർക്കര ഉരുകിയത് – 1 കപ്പ്
അരിപൊടി – 3 ടേബിൾ സ്പൂൺ
ഡ്രൈ ഫ്രൂട്ട്സ് – ആവശ്യത്തിന്
നെയ്യ്
എള്ള് 

എല്ലാം നല്ലതു പോലെ മിക്സ് ചെയുക .. ഒരു ഇ‍‍ഡ്​ലി സ്റ്റീമറിൽ കുറച്ചു നെയ്യ് തേച്ച് മിക്സ് ചെയ്തിരിക്കുന്ന കൂട്ട് കുറേശെ ഒഴിച്ചു 12 മിനിറ്റ് വേവിച്ചെടുക്കാം. . 

ഇതേ കൂട്ട് ഉപയോഗിച്ച് നമ്മുക്ക് ഉണ്ണിയപ്പവും തയാറാക്കാം.