അരമണിക്കൂർകൊണ്ട് രുചികരമായ കൊഞ്ച് റോസ്റ്റ്

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യപ്പെടുന്ന ഒന്നാണ് കൊഞ്ച്. മീൻ വിഭവങ്ങളിൽ ഏറ്റവും രുചികരമായ വിഭവം, കൊഞ്ച് റോസ്റ്റിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.

പാചക സമയം – 30 to 35 മിനിട്ട്

ചേരുവകൾ
1. കൊഞ്ച് – 500 ഗ്രാം – കഴുകി വൃത്തിയാക്കിയത്(തോട് കളഞ്ഞ‍ത്)
2. ചെറിയ ഉള്ളി – 15 എണ്ണം (ചെറ‍ുതായി അറിഞ്ഞത്)
3. പച്ചമുളക് – 5 to 5 എണ്ണം (നീളത്തിൽ അരിഞ്ഞത്)
4. ഇഞ്ചി – 50 ഗ്രാം (ചെറുതായി അരിഞ്ഞത്)
5. വെള‍ുത്തുള്ളി – 50 ഗ്രാം (ചെറുതായി അരിഞ്ഞത്)
6. കറിവേപ്പില – ആവശ്യത്തിന്
7. തക്കാളി – 150 ഗ്രാം (ചെറുതായി അരിഞ്ഞത്)
8. മുളക്പൊടി – 2 ടേബിൾ സ്പൂൺ
9. മല്ലിപൊടി – 1 ടേബിൾ സ്പൂൺ
10. കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ
11. മഞ്ഞൾപ്പെ‍‍‍ാടി – ¼ ടേബിൾ സ്പൂൺ
12. ഗരം മസാല – ¼ ടേബിൾ സ്പൂൺ
13. വാളം പുളി വെള്ളം – 4 to 5 ടേബിൾ സ്പൂൺ
14. വെളിച്ചെണ്ണ – 100 മില്ലി ലിറ്റർ
15. ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ചീനിച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 2 മുതൽ 6 വരെ ഉള്ള ചേരുവകൾ ചേർത്ത് ചെറുതീയിൽ 10 മുതൽ 12 മിനിറ്റ് ഇളക്കുക.

അതിന് ശേഷം മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ഗരംമസാല എന്നിവ ചേർത്ത് ഇളക്കിയ ശേഷം തക്കാളിയും ചേർത്ത് ഇളക്കുക. അതിന് ശേഷം അൽപം വെള്ളവും കഴുകിവൃത്തിയാക്കിയ കൊഞ്ചും പുളിവെള്ളവും ചേർത്ത് 10 മിനിറ്റ് ചെറുതീയിൽ മൂടി വയ്ക്കുക. അതിന് ശേഷം പ്ലേറ്റിലേക്ക് മാറ്റി ചൂടോടെ കപ്പ, ചോറ്, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാവുന്നതാണ്.