പോഷകസമൃദ്ധമായ മഷ്‌റും ലാഫ് വിത്ത്‌ ഫയർ ക്രാക്കർ ചിക്കൻ

പോഷക സമ്പുഷ്ടമായ രുചിക്കൂട്ടാണ് മഷ്റൂം ലാഫ് വിത്ത് ഫയർ ക്രാക്കർ ചിക്കൻ പരിചയപ്പെടാം.

ആവശ്യമുള്ള ചേരുവകൾ 

ബസ്മതി അരി  - 2 കപ്പ്‌ 
മഷ്‌റൂം കഷ്ണങ്ങളാക്കിയത്  - 1കപ്പ്‌
സവാള  - 1 
വെളുത്തുള്ളി - 5 അല്ലി  
തേങ്ങാപ്പാൽ- 2 കപ്പ്‌ 
വെള്ളം – 2 കപ്പ്‌ 
ചിക്കൻ സ്റ്റോക്ക് –  1
ഗ്രാമ്പു, പട്ട, ഏലക്ക – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന് 
കുരുമുളക്പൊടി – 1/2 ടീസ്പൂൺ 
നെയ്യ്  – 2 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

∙ അരി കഴുകി വെള്ളം  കളഞ്ഞു അല്പം  നെയ്യിൽ വറുത്തു മാറ്റി വെക്കുക .

∙ ഒരു ചട്ടിയിൽ നെയ് ഒഴിച്ചു ചൂടാവുമ്പോൾ വെളുത്തുള്ളി പൊടിയായി അരിഞ്ഞതിട്ട് വഴറ്റുക .

∙ അതിലേക്കു സവാള ചേർത്തു വഴറ്റുമ്പോൾ മഷ്‌റൂം ചിക്കൻ സ്റ്റോക്ക്, കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കി  തേങ്ങാപ്പാൽ, വെള്ളം എന്നിവ  ഒഴിക്കുക. വറുത്തു വെച്ചിട്ടുള്ള അരി ചേർത്ത  ശേഷം ഗ്രാമ്പു, പട്ട, ഏലയ്ക്ക എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്തു അടച്ചു വേവിക്കുക.

ഫയർ ക്രാക്കർ ചിക്കൻ 

ചിക്കൻ – 1/2 കിലോ 
 ഉപ്പ്  – പാകത്തിന് 
കുരുമുളക് പൊടി  – 1 ടീസ്പൂൺ 
ചിക്കൻ  വൃത്തിയാക്കി കത്തി കൊണ്ട് വരയുക. ഉപ്പും കുരുമുളകും തേച്ചു പിടിപ്പിക്കുക .
മുട്ട –   2 (പൊട്ടിച്ചൊഴിച്ചത്)
കോൺഫ്ലർ – 1കപ്പ്‌ 
ഉപ്പ്  – ആവശ്യത്തിന് 

ചിക്കൻ ആദ്യം  കോൺഫ്ലോർ , പിന്നെ മുട്ട , എന്നിവയിൽ മുക്കി  ചൂടായ  എണ്ണയിൽ വറുത്തു കോരുക.

ഒരു ബൗളിൽ  ഓരോ ടേബിൾ സ്പൂൺ  ഹോട്ട് സോസ്, ടൊമാറ്റോ സോസ് , സോയ സോസ് എന്നിവ മിക്സ്‌ ചെയ്യുക. വറ്റൽ മുളക് ക്രഷ് ചെയ്തതു കൂടി ചേർത്തു ചിക്കന്റെ  മേലെ ഒഴിച്ച്  

ബേക്കിംഗ് ട്രേയിൽ നിരത്തി അര മണിക്കൂർ ബേക് ചെയ്യുക ഇടക്ക് ഇളക്കണം.