Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കിഷ്ടപ്പെടുന്ന ചോക്കൊ പീനട്ട് ബട്ടർ കപ്പ്സ്

ഷാസിയ ഹമീദ് 
choco-peanut

കുട്ടിപ്പട്ടാളത്തിനിഷ്ടപ്പെടുന്നൊരു ചോക്കൊ പീനട്ട് ബട്ടർ കപ്പ്സ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

മിൽക്ക് ചോക്ലേറ്റ് - 100ഗ്രാം 
ഡാർക്ക്‌ ചോക്ലേറ്റ്  - 100ഗ്രാം 
പീനട്ട്  ബട്ടർ  - 100 ഗ്രാം 
ഐസിങ് ഷുഗർ - 2 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

∙ ചോക്ലേറ്റ് ചെറുതായി കട്ട്‌ ചെയ്തു മൈക്രോവേവിൽ ഡബിൾ ബ്ളോയർ ഉപയോഗിച്ചോ വെവ്വേറെ അലിയിച്ചോ എടുക്കണം.

∙ പീ നട്ട് ബട്ടറിലേക്ക് ഐസിങ് ഷുഗർ ചേർത്തു നന്നായി മിക്സ്‌ ചെയ്യുക .

∙കപ്പ്‌ കേക്ക് ഉണ്ടാക്കുന്ന മോൾഡിൽ പേപ്പർ  കപ്പുകൾ അറേഞ്ച് ചെയുക. ഓരോ കപ്പിലേക്ക് ആദ്യം മിൽക്ക് ചോക്ലേറ്റ് ഒരു സ്പൂൺ ഒഴിക്കുക. ശേഷം പീനട്ട് ബട്ടർ ഒരു സ്പൂൺ ഒഴിക്കുക . 

അവസാനം ഡാർക്ക്‌ ചോക്ലേറ്റ് ഒരു സ്പൂൺ ഒഴിക്കുക. മോൾഡ് ഒന്ന് ടാപ് ചെയ്ത ശേഷം തണുക്കാനായി ഫ്രിഡ്ജിൽ വെക്കുക. തണുത്ത ശേഷം കപ്പിൽ നിന്ന് മാറ്റി സെർവ് ചെയാം .