സംഗീതത്തിൽ മാത്രമല്ല, പാചകത്തിലും "ഫ്യൂഷൻ" ഫലവത്താകും എന്നതിന്റെ ഉദാഹരണമാണ് ഇഡ്ഡലി കബാബ്. തെന്നിന്ത്യയുടെ ഇഡ്ഡലിയും ഉത്തരേന്ത്യയുടെ കബാബും ഇവിടെ "കബൂലാകുന്നു".
ചേരുവകൾ :
ഇഡലി - 5 എണ്ണം
ഉപ്പ് - 1 ടീസ്പൂൺ
എണ്ണ - 2 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
വെളുത്തുള്ളി - 1 ടീസ്പൂൺ
ഇഞ്ചി - 1 ടീസ്പൂൺ
വലിയ ഉള്ളി - 1 കപ്പ്
കറിവേപ്പില - ആവശ്യത്തിന്
മൈദ - 1/2 കപ്പ്
ചട്നി പൊടി - 2 ടീ സ്പൂൺ
പാചകരീതി
• ഒരു പ്ലേറ്റിൽ ഇഡ്ഡലി എടുത്ത് ഉപ്പ് ചേർത്ത് നന്നായി ഉടയ്ക്കുക.
• പാനിൽ എണ്ണ ചൂടാക്കി കടുക്, വെളുത്തുള്ളി, ഇഞ്ചി, വലിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്തു വഴറ്റുക.
• വഴന്നു കഴിയുമ്പോൾ ഈ മിശ്രിതം ഉടച്ചു വെച്ചിരിക്കുന്ന ഇഡ്‌ലിയിലേക്കു ചേർക്കുക.
• ഇതിലേക്ക് മൈദയും ചട്നി പൊടിയും ചേർത്ത് നന്നായി കുഴച്ചെടുക്കുക.
• അതിൽ നിന്നും ഒരേ വലുപ്പത്തിലുള്ള ഉരുളുകൾ ആക്കി ഇഷ്ടമുള്ള രൂപത്തിൽ ഉണ്ടാക്കി എടുക്കുക.
• ഒരു സ്പൂൺ നെയ്യൊഴിച്ച് എല്ലാ വശവും ബ്രൗൺ നിറം ആകുന്ന വരെ വേവിച്ചെടുക്കുക.
അവ്ൻ ഉപയോഗിച്ചും ഇഡ്ഡലി കബാബ് തയാറാക്കാവുന്നതാണ്, ചട്ണിക്കൊപ്പം ചൂടോടെ വിളമ്പാം.