പുരാണേതിഹാസങ്ങളിലും, ബൈബിളിലും തുടങ്ങി ഭൂമിയുടെ മനുഷ്യോല്പത്തി മുതൽ വീഞ്ഞ് എന്ന "വിളഞ്ഞ വീര്യം" കഥകളിലും ജീവിതത്തിലും നിറ സാന്നിദ്ധ്യമാണ്. മുന്തിരിതോട്ടങ്ങളിലെ തുടുത്തു പഴുത്ത മുന്തിരിപ്പഴങ്ങൾ യീസ്റ്റ് കലർത്തി ചീനഭരണികളിലടച്ച്, ദിവസങ്ങളോളം പുളുപ്പിച്ച്, അതിന്റെ ചാർ പിഴിഞ്ഞെടുത്തുപയോഗിക്കുന്നു. ഒരുപക്ഷേ മനുഷ്യ കുലം അതിന്റെ സന്തോഷങ്ങൾക്കായി ആദ്യം കണ്ടു പിടിച്ചതും ലഹരി നുരയുന്ന ഈ വീഞ്ഞ് തന്നെയാവാം.
ചേരുവകൾ
മുന്തിരി - 3 കിലോ
പഞ്ചസാര - 1.5 കിലോ
ഗോതമ്പ് - 200 ഗ്രാം
തിപ്പലി -3 എണ്ണം
പട്ട - 3 കഷ്ണം
ഏലക്കായ - 3 എണ്ണം
ഗ്രാമ്പൂ - 4 എണ്ണം
ഇഞ്ചി ചതച്ചത് - ചെറിയ കഷ്ണം
ബീറ്റ് റൂട്ട് -200ഗ്രാം
യീസ്റ്റ് - 1 ടേബിൾ സ്പൂൺ
പഞ്ചസാര - 1 ടീ സ്പൂൺ
തയാറാക്കുന്ന വിധം
• തിളപ്പിച്ച് ആറിയ വെള്ളത്തിൽ മുന്തിരി വൃത്തിയായി കഴുകി എടുക്കുക.
• കഴുകി എടുത്ത മുന്തിരി തുണി കൊണ്ട് വെള്ളം ഒപ്പിയെടുക്കുക.
• വെള്ളം കളഞ്ഞ മുന്തിരി ഭരണിയിലാക്കുക.
• കടകോൽ ഉപയോഗിച്ച് മുന്തിരി നന്നായി ഉടയ്ക്കുക.
• ഇതിലേക്ക് പഞ്ചസാര ചേർക്കുക.
• പഞ്ചസാരയും മുന്തിരിയും നന്നായി ഉടയ്ക്കുക.
• തിപ്പലി, പട്ട, ഗ്രാമ്പു, ഏലക്കായ, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചേർക്കുക.
• ബീറ്റ്റൂട്ട് ചീകിയെടുത്ത് കുറച്ചു വെള്ളത്തിൽ 2-3 മിനിട്ട് വേവിക്കുക. അതിനു ശേഷം ബീറ്റ്റൂട്ട് വേവിച്ച വെള്ളം തണുപ്പിച്ചെടുത്തത് മുന്തിരിയിലേക്കു ഒഴിച്ച് ചേർക്കുക. (ബീറ്റ്റൂട്ട് തിളപ്പിച്ച വെള്ളം ചേർക്കുന്നത് വൈനിന് കളർ കിട്ടാൻ മാത്രം. )
• ഒരു ചെറിയ ബൗളിൽ ഇളം ചൂട് വെള്ളത്തിൽ യീസ്റ്റ്, പഞ്ചസാര ചേർത്തിളക്കി പൊങ്ങാൻ വെക്കുക. പൊങ്ങി കഴിയുമ്പോൾ ഈ മിശ്രിതം മുന്തിരിയിലേക്ക് ചേർക്കുക.
• അതിന് ശേഷം ഗോതമ്പ് ചേർത്തു നല്ലപോലെ ഇളക്കി ചേർത്തു അടച്ചു വെക്കുക.
• അടപ്പ് അധികം മുറുക്കി അടക്കരുത്.
• അതിന് മുകളിൽ ഒരു വെള്ള തുണി കൊണ്ട് അടച്ചു കെട്ടി വെക്കുക.
• ഇത് 10 ദിവസം ഒരേ സമയത്ത് ഇളക്കി വെക്കുക.
• 10 ദിവസത്തിനു ശേഷം - പാർട്ട് 2 ൽ Click Here
ശ്രദ്ധിക്കാൻ
1. മെറ്റൽ പാത്രങ്ങൾ ഉപയോഗിക്കരുത്.
2. മരത്തിന്റെ സ്പൂൺ കൊണ്ട് ഇളക്കുക.
3. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
4. ബീറ്റ്റൂട്ട് തിളപ്പിച്ച വെള്ളം ചേർക്കുന്നത് വൈനിന് കളർ കിട്ടാൻ മാത്രം.
5. ഗോതമ്പിനു പകരം റവയോ, നെല്ലോ ഉപയോഗിക്കാം.
6. ജ്യൂസ് മുന്തിരിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, അതുകൊണ്ട് വൈനിൽ വേറെ വെള്ളം ചേർത്തിട്ടില്ല.