ഫ്യൂഷൻ ഫുഡ് ഇഷ്ടപ്പെടുന്ന അഭിലാഷ് ലാസർ ജോർജാണ് ഈ മാസത്തെ ഹോം ഷെഫ് വിജയി. ഫ്യൂഷൻ ഭക്ഷണത്തിൽ കൂടുതൽ പരീക്ഷണങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന അഭിലാഷ് ഈ വിഭവങ്ങളൊക്കെ ആദ്യം വീട്ടിലാണ് പരീക്ഷിക്കുന്നത്. വീട്ടിൽ നിന്നും കൃത്യമായ വിലയിരുത്തൽ ലഭിക്കാറുണ്ട്, ഇദ്ദേഹം കൺസൽറ്റിങ് ഷെഫായാണ് ജോലി ചെയ്യുന്നത്. സാംബ ബ്രോക്കൺ വീറ്റ് വിത്ത് ഷ്രിം സലാഡാണ് ഇവിടെ ഒരുക്കുന്നത്. പെട്ടെന്നു തയാറാക്കാവുന്ന പ്രൊട്ടീൻ നിറഞ്ഞ ആരോഗ്യകരമായ സലഡാണിത്. ഡയറ്റ് ഫുഡ് നോക്കുന്നവർക്കും കൊച്ചു കുട്ടികൾക്കും ഗർഭിണികൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന സാലഡ് രുചിയാണിത്.
Click here to read this recipe in English
സാംബാ ബ്രോക്കൺ വീറ്റ് വിത്ത് ഷ്രിംപ് സാലഡ് ചേരുവകൾ
സാംബ ബ്രോക്കൺ വീറ്റ് ഫൈൻ (ഡബിൾ ഹോഴ്സ്) – 250 ഗ്രാം
ചെമ്മീൻ – 100 ഗ്രാം
സാലഡ് കുക്കുംബർ – 2
തക്കാളി – 1
മിന്റ് ലീവ്സ് – 1 കപ്പ്
സെലറി ലീവ്സ് – കാൽ കപ്പ്
സ്പ്രിങ് ഒനിയൻ – 3
ഒലിവ് ഓയിൽ (എക്സ്ട്രാ വെർജിൻ) – 1/3 കപ്പ്
കുരുമുളക് ചതച്ചത് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങാ നീര് – 1/4 കപ്പ്
പാഴ്സലി – 2 കപ്പ്
തയാറാക്കുന്ന വിധം
∙തിളപ്പിച്ച വെള്ളത്തിൽ ബ്രോക്കൺ വീറ്റ് 5 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. വെള്ളം കൂടിപ്പോകരുത്, എടുത്തിരിക്കുന്ന ബ്രോക്കൺ വീറ്റിനേക്കാൾ അളവു വളരെക്കുറച്ചു മാത്രം വെള്ളം എടുക്കുക.
∙ഉപ്പും കുരുമുളകും പുരട്ടിയ ചെമ്മീൻ ഒലിവ് ഓയിലിൽ അഞ്ചുമിനിറ്റു വഴറ്റി എടുക്കണം. (ചെമ്മീൻ ആവശ്യമെങ്കിൽ മാത്രം)
∙ സാലഡ് താറാക്കാനുള്ള പാത്രത്തിലേക്ക് കുതിർന്ന ബ്രോക്കൺ വീറ്റ്, കുക്കുംബർ, തക്കാളി, മിന്റ് ലീവ്സ്, പാഴ്സലി,സെലറി, സ്പ്രിങ് ഒനിയൻ, വഴറ്റി വച്ചിരിക്കുന്ന ചെമ്മീൻ, ഒലിവ് ഓയിൽ ആവശ്യത്തിന് കുരുമുളകു പൊടിയും ഉപ്പും ഇട്ട് നാരങ്ങാനീരും ചേർത്തു നന്നായി യോജിപ്പിച്ചെടുത്താൽ രുചികരമായ സാലഡ് റെഡി.