എള്ള് ചോറ് കുട്ടികൾക്ക് കൊടുക്കൂ...

എള്ളിന്റെ ഗുണങ്ങളെ കുറിച്ച് അറിയാമല്ലോ ?എള്ളിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. എള്ള് ഭക്ഷണവിഭവങ്ങളിൽ ചേർത്ത് കുട്ടികൾക്ക് നൽകുന്നത് ശരീര പുഷ്ടിയും ബലവും ലഭിക്കാൻ സഹായിക്കുന്നു. എന്നാൽ പിന്നെ ഇന്ന് എള്ള് ചോറ് ആയാലോ?

എള്ളോളമല്ല, എള്ളിന്റെ ഗുണം

ചേരുവകൾ 

എണ്ണ - 1 ടേബിൾസ്പൂൺ
 ഉഴുന്നുപരിപ്പ് -1 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
കടല - 1 ടേബിൾസ്പൂൺ
ചോളം വേവിച്ചത് -¼ കപ്പ്
ചുവന്ന മുളക് - 2 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
വേവിച്ച ചോറ് -1 കപ്പ്

പൊടിച്ചു ചേർക്കുന്നതിനായി 

തുവരപ്പരിപ്പ് - 1 ടേബിൾസ്പൂൺ
ചുവന്ന മുളക് - 4 -5 എണ്ണം
നാളികേരം ചിരകിയത് - 1 ടേബിൾസ്പൂൺ
എള്ള് - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

∙ ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് തുവരപ്പരിപ്പും ചുവന്ന മുളകും ചേർക്കുക.

∙ ചെറുതായി മൂത്തുവരുമ്പോൾ ചിരകിയ നാളികേരം ചേർത്ത് ഇളക്കുക.

∙ നാളികേരം ചെറുതായി ചുവന്നു തുടങ്ങുമ്പോൾ എള്ള് ചേർക്കുക. എള്ള് പൊട്ടി തുടങ്ങുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. ചൂടാറിയതിനുശേഷം മിക്സിയുടെ ചെറിയ ജാറിൽ പൊടിച്ചു മാറ്റിവെയ്ക്കുക.

∙ ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി എണ്ണയൊഴിക്കുക.

∙എണ്ണ ചൂടാകുമ്പോൾ ഉഴുന്നും കടുകും ചേർക്കുക. പിന്നീട് കടലയും വേവിച്ചു വെച്ചിരിക്കുന്ന ചോളവും ചേർത്ത് വഴറ്റുക. കപ്പലണ്ടി നന്നായി മൂത്തു പൊട്ടിവരുമ്പോൾ ചുവന്ന മുളക് ചെറുതായി പൊട്ടിച്ചതും കറിവേപ്പിലയും ചേർത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്ത് തീ കൂട്ടിവെച്ചു ഇളക്കുക. പൊടിച്ചു മാറ്റിവെച്ചിരിക്കുന്ന എള്ള് കൂട്ട് ആവശ്യാനുസരണം ചേർത്ത് യോജിപ്പിച്ചു തീ ഓഫ് ചെയ്‌തു മൂടിവെയ്ക്കുക. സ്വാദിഷ്ടമായ എള്ള് ചോറ് തയാർ.