കാരമൽ കേക്കും ബട്ടർ സ്കോച്ച് കേക്കും വീട്ടിൽ തയാറാക്കിയാലോ?

caramel-cake-recipe
SHARE

മധുരമുള്ളതും മൃദുവായതുമായ കേക്കുകൾ ഇപ്പോൾ എല്ലാ ബേക്കറികളിലും സുലഭമാണ്. അത്തരം കേക്കുകള്‍ ഉണ്ടാക്കാനുള്ള ഒരു പാചക രീതി നമുക്ക് കേക്ക് നിർമ്മാണത്തിൽ വിദഗ്ധരായ സ്ത്രീരത്നങ്ങൾ പറഞ്ഞു തരുന്നുതു നോക്കാം .കേക്കുകൾ ഉണ്ടാക്കുക എന്നത് ഇന്നും അന്നും എല്ലാ വീട്ടമ്മമാർക്കും  അറിയാവുന്നതായിരുന്നില്ലെ? അത് വെറും ഒരു താല്പര്യമല്ലാതെ , കുറച്ചുകൂടി വിശാലമായി പഠിക്കേണ്ടതുണ്ടോ? ഞങ്ങളുടെ 80 കളുടെ കാലം പോലെയല്ല, അന്ന്  വെറു വീക്കിലികൾ, അല്ലങ്കിൽ ആരെങ്കിലും പറഞ്ഞുതരുന്നവ, അല്ലെങ്കിൽ പുസ്തകങ്ങളിലൂടെ! എന്നാൽ ഇന്നത്തെപ്പോലെ  അതിലും ചിത്രങ്ങളും മറ്റും കുറവായിരുന്നു. ഇന്ന് എല്ലാത്തരം ചിത്രങ്ങളും വീഡിയോയും വിരൽതുമ്പിൽ സുലഭമാണ്. താല്പര്യം മാത്രമല്ല, അതിനോടുള്ള ആവേശം, അതാണ് കൂടുതൽ ആവശ്യം. എനിക്കേറ്റവും ഇഷ്ടപ്പെട്ട  ഒരു കേക്ക്  റേസിപ്പികൾ അതുണ്ടാക്കിയ സ്ത്രീരത്നങ്ങളുടെ പേരു സഹിതം ഇവിടെ ചേർക്കുന്നു.

കാരമൽ കേക്ക് ,കൂടെ കോഫി ഫ്രോസ്റ്റിംഗ് 

പാചകക്കുറിപ്പ് – സാറ ഈപ്പൻ

കേക്കുകളിൽ വൈവിധ്യങ്ങൾ സൃഷ്ടിക്കുന്ന സാറാ ഈപ്പൻ വീട്ടമ്മയാണ്. മകൾ  ദിവ്യയുടെയും കൊച്ചുമക്കളുടെ സഹായത്തോടെ തന്റെ ബേക്കിങ് താൽപര്യങ്ങൾ നിലനിർത്തിക്കൊണ്ടുപോകാനും അതിനൊരു കോമേഴ്സ്യൽ വേദി കണ്ടെത്താൻ  കഴിഞ്ഞു എന്നതുതന്നെ സാറ ഈപ്പൻ ഒരു വലിയ നേട്ടമായി കാണുന്നു. താല്പര്യമുള്ളവർക്ക്  തിരുവനന്തപുരത്ത് എവിടെയും ഇന്ന് സാറയും കുടുംബവും കേക്കുകൾ ഓർഡർ അനുസരിച്ച് എത്തിച്ചുകൊടുക്കുന്നുണ്ട്.

മൈദ- 200 ഗ്രാം
ബട്ടർ- 200 ഗ്രാം
മുട്ട -200 ഗ്രാം
പഞ്ചസാര- 200ഗ്രാം
ബെയ്ക്കിങ് പൗഡർ -2 ടീസ് സ്പൂൺ
കാരമൽ സിറപ്പ് -2 ടീസ് സ്പൂൺ 
പാൽ –   ½ കപ്പ് 

തയാറാക്കുന്ന വിധം

ബട്ടറും പഞ്ചസാരയും നന്നായി അടിച്ചു പതപ്പിക്കുക. ശേഷം ഒന്നൊന്നായി മുട്ടപൊട്ടിച്ചു ചേർക്കുക. കൂടെ നന്നായി അടിച്ചു പതപ്പിച്ചുകൊണ്ടേയിരിക്കണം. കൂടെ കാരമൽ സിറപ്പ് കൂടി ചേർക്കുക. ശേഷം പാലും ചേർത്ത് പതപ്പിക്കുക. മൈദയും ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. തയാറാക്കി വെച്ചിരിക്കുന്ന പാനിലേക്ക് കേക്കിന്റെ കൂട്ട് ഒഴിച്ച്, 180 ഡിഗ്രി ചൂടിൽ ഏകദേശം  40 മിനിറ്റ് ബേക്ക് ചെയ്യുക. 

കോഫി ഫ്രോസ്റ്റിംഗ്

ബട്ടർ- 100 ഗ്രാം
ഐസിംഗ് പഞ്ചസാര – 200 ഗ്രാം
കോഫി – 2 ടീസ്പൂൺ

ഐസിംഗ് പഞ്ചസാരയും ബട്ടറും കൂട്ടിയോജിപ്പിക്കുക. കൂടെ കോഫിയും ചേർത്ത് അടിച്ചു പതപ്പിക്കുക. കേക്ക് തണുത്തതിനു ശേഷം ഈ കോഫി കൂട്ട് കേക്കിനുമുകലിലും സൈഡിലും തേച്ച് അലങ്കരിക്കുക.

butter-scotch
ബട്ടർ സ്കോച്ച് കേക്ക്

ബട്ടർ സ്കോച്ച് കേക്ക് 

പാചകക്കുറിപ്പ് – മെഹ്നാസ്  സുൽഫി 

കേക്ക്  ബെയിക്കിംഗ് തുടങ്ങിയത് ഒരു ഹോബി എന്ന നിലയിലായിരുന്നു . പ്രിയപ്പെട്ടവർക്കും കൂട്ടുകാർക്കും പിറന്നാൾ സമ്മാനമായി കേക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. പിന്നീട് അവരുടെ പ്രോത്സാഹനവും പിന്തുണയും ചെറിയ രീതിയിൽ ബിസിനെസ്സ് തുടങ്ങാൻ സാഹചര്യമൊരുക്കി.വീട്ടിൽ ബെയ്ക്ക് ചെയ്യുന്നതിലുള്ള പ്രത്യേകത രുചിയിൽ  നിലനിർത്താനും ഗുണമേന്മയുള്ള കൂട്ടുകൾ ഉപയോഗിച്ച് കേക്ക് ഉണ്ടാക്കി നൽകാൻ എപ്പോഴും ശ്രമിക്കാറുണ്ട് .തുടക്കക്കാരി എന്ന നിലയിൽ കൂടുതൽ മേന്മയുള്ള കേക്ക് എങ്ങനെതയാറാക്കാം എന്നും, മെച്ചപ്പെട്ട രുചിക്കൂട്ടുകൾക്കായുള്ള പരീക്ഷണങ്ങളും  നടത്താറുണ്ട്‌. ഐസിംഗ് ചെയ്യുന്ന കേക്ക് കാഴ്ചയിൽ മനോഹരമാക്കുന്നതിനും രുചി കൂട്ടുന്നതിനും സഹായിക്കും. വിവിധതരം കൂട്ടുകൾ ഉള്ള ഐസിംഗുകൾ ഉണ്ട് .ഏറ്റവും കൂടുതൽ പ്രചാരം ഉള്ളത് , ബട്ടർ ഐസിംഗ് ആണ്. ഇപ്പോൾ ക്രീം ചീസ് ഐസിംഗ് ആവശ്യക്കാർ ഏറെ ഉണ്ട്. 

ചേരുവകൾ

ബട്ടർ- 100 ഗ്രാം
ബ്രൗൺഷുഗർ- 100 ഗ്രാം 
മുട്ട- 2
ഗോൾഡൻ സിറപ്പ്- 1 ടേബിള് സ്പൂൺ
വാനില എസൻസ്-1 ടീസ് സ്പൂ‍ൺ
പാൽ- 75 മില്ലി ലിറ്റർ
മൈദ- 100 ഗ്രാം
കോൺഫ്ലവർ- 50 ഗ്രാം
ബെയ്ക്കിങ് പൗഡർ- 2 ടീസ്പൂൺ
കറുവാപ്പട്ട പൊടി- 1/4 ടീസ്പൂൺ 

തയാറാക്കുന്ന വിധം

രണ്ടു 7 ഇഞ്ച് സാൻഡ് വിച്ച് ടിന്നുകൾ ബട്ടർ തേച്ച്, അല്പം മൈദ തൂകി വെയ്ക്കുക. ബട്ടറും പഞ്ചസാരയും ഒരുമിച്ച് തേച്ച് പതപ്പിക്കുക, മുട്ടയുടെ മഞ്ഞയും ഗോൾഡൻ സിറപ്പും വാനിലയും പാലും ചേർത്ത് വീണ്ടും പതപ്പിക്കുക പൊടിയായിട്ടുള്ളവയെല്ലാം ഒരുമിച്ച് ചേർത്ത് ഇടഞ്ഞ് വെയ്ക്കുക, അൽ‌പാൽ‌പമായി, ക്രീം ചെയ്തു വെച്ചിരിക്കുന്ന മിശ്രിതത്തിലേക്കു ചേർക്കുക. പുറകെ മുട്ടയുടെ വെള്ള  അടിച്ചു പതപ്പിച്ച്  കേക്കിന്റെ  മിശ്രിതത്തിലേയ്ക്കു ചേർക്കുക. തയാറക്കിവെച്ചിരിക്കുന്ന ടിന്നിൽ ഒഴിച്ച് 190 ഡിഗ്രിയിൽ  20-25 മിനിറ്റ് ബേക്ക് ചെയ്യുക. തണുത്തുകഴിയുമ്പോൾ, നേരെ നടുവെ മുറിച്ച് ബട്ടർ ഐസിങ് പുരട്ടി വീണ്ടും ഒരുമിച്ചു ചേർത്ത് മുകളിൽ ഐസിങ് പഞ്ചസാരതൂകി ഉപയോഗിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA