കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പലഹാരം വീട്ടിൽ തയാറാക്കിയാലോ? രുചികരമായ പലഹാരക്കൂട്ട് പരിചയപ്പെടാം.
ചേരുവകൾ :
മൈദ - ഒന്നരക്കപ്പ്
പാൽ - കാൽക്കപ്പ്
യീസ്റ്റ് - 1 ടീസ്പൂൺ
മുട്ട - 1
ബട്ടർ - 2 ടേബിൾസ്പൂൺ
പഞ്ചസാര - 1 ടേബിൾസ്പൂൺ
ന്യൂട്ടല്ല - അര കപ്പ്
ഉപ്പ് - 1 ടീസ്പൂൺ
എണ്ണ - വറുക്കാൻ ആവശ്യത്തിന്
അലങ്കരിക്കാൻ - റെയിൻബോ വെർമിസെല്ലി / വിപ്പിംഗ് ക്രീം / ഷുഗർ ഗ്രാന്യൂൾസ്
തയാറാക്കുന്ന വിധം :
ഇളം ചൂടുള്ള പാലിലേയ്ക്ക് യീസ്റ്റ് ചേർത്തു 10 മിനിറ്റ് പൊങ്ങാൻ വെയ്ക്കുക. ഒരു ബൗളിൽ മുട്ട, ബട്ടർ, പഞ്ചസാര, ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്യുക. ഇതിലേയ്ക് മൈദയും യീസ്റ്റും പാലുംയോജിപ്പിച്ച് നന്നായി കുഴച്ചെടുക്കുക. നല്ല സോഫ്റ്റാകും വരെ കുഴച്ചെടുക്കണം, ശേഷം ഇതൊരു ബൗളിലേക് മാറ്റി മേലെ കുറച്ചു ഓയിൽ ഗ്രീസ് ചെയ്ത്കൊടുത്തു ബൗൾ കവർ ചെയ്ത് 2 മണിക്കൂർ പൊങ്ങാനായി മാറ്റി വെയ്ക്കുക . 2 മണിക്കൂറിനു ശേഷം പൊങ്ങിവന്ന മാവ് വീണ്ടും നന്നായി കുഴച്ചെടുക്കുക. ഇതിനെ ഒരു റോളർ കൊണ്ട് കാൽ ഇഞ്ച് കനത്തിൽ പരത്തിയെടുക്കുക.
ഇതിനു മുകളിലായി ഒരു മീഡിയം സൈസ് ലിഡ് കൊണ്ട് പ്രസ് ചെയ്യുക, അതിന്റെ നടുവിലായി ചെറിയൊരു ലിഡ് കൊണ്ട് പ്രസ്സ് ചെയ്ത് ഡോണറ്റിന്റെ ഷേപ്പ് ആക്കിയെടുക്കുക . ആക്കിയെടുത്ത ഡോണറ്റ്സ് 15 മിനിറ്റ് പൊങ്ങാനായി മാറ്റിവെയ്ക്കുക. അതിനുശേഷം ഫ്രൈ ചെയ്തെടുക്കുക. ഈ സമയം ന്യൂട്ടല്ല 2 ടേബിൾസ്പൂൺ പാൽ / ക്രീം ചേർത്തു ഡബിൾ ബോയിൽ ചെയ്ത് അലിയിച്ച് എടുക്കുക, ഫ്രൈ ചെയ്ത ഓരോ ഡോണറ്റിന്റെയും ഒരു ഭാഗം ന്യൂട്ടല്ലയിൽ മുക്കി എടുക്കുക , ഇതിനു മുകളിലായി റെയിൻബോ വെർമിസെല്ലി / വിപ്പിംഗ് ക്രീം / ഷുഗർ ഗ്രാന്യൂൾസ് കൊണ്ട് അലങ്കരിക്കുക.