ബട്ടൺ മഷ്‌റൂം ഫ്രൈ ചെയ്തെടുത്താൽ രുചികരമാണ്. ഡ്രൈ മസാല രുചി ഇഷ്ട ഭക്ഷണത്തൊടൊപ്പം ചേർക്കാം.
ബട്ടൺ മഷ്‌റൂം - 100 ഗ്രാം
മഞ്ഞൾ പൊടി – അര ടീസ്പൂൺ
കോൺഫ്ലോർ – 1 സ്പൂൺ
കാശ്മീരി ചില്ലി പൗഡർ – 2 ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
നാരങ്ങ നീര് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി – 1 ടീസ്പൂൺ
മല്ലി പൊടി – 1 ടീസ്പൂൺ
ഗരം മസാല
കുരുമുളകുപൊടി
കാശ്മീരി മുളക് പൊടി
സവാള – 1
പച്ച മുളക് –2
ടൊമാറ്റോ സോസ് – 1 സ്പൂൺ
കറിവേപ്പില
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
100 ഗ്രാം ബട്ടൺ മഷ്‌റൂം അര ടീസ്പൂൺ മഞ്ഞൾ പൊടി കലക്കിയ വെള്ളത്തിൽ അരമണിക്കൂർ ഇട്ടു വച്ച ശേഷം വെള്ളം ഊറ്റി കളയുക. ഇതിൽ ഒരു സ്പൂൺ കോൺ ഫ്ലോർ, രണ്ടു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ നാരങ്ങ നീര് ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ചൂടായ എണ്ണയിൽ ഫ്രൈ ചെയ്ത് മാറ്റി വക്കുക.
ഇതേ പാനിൽ തന്നെ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് വഴറ്റി ഇതിലേക്ക് ഒരു ടീസ്പൂൺ വീതം മല്ലി പൊടി, ഗരം മസാല, കുരു മുളകുപൊടി,കാശ്മീരി മുളക് പൊടി ഇവ കൂടി ചേർത്ത് മൂക്കുമ്പോൾ ഒരു വലിയ സവാള ചതുര കഷ്ണങ്ങൾ ആക്കിയത്, രണ്ട് പച്ച മുളക് അരിഞ്ഞത്, ഒരു സ്പൂൺ ടൊമാറ്റോ സോസ്, കറിവേപ്പില ഉപ്പ് ഇവ ചേർത്ത് നല്ല പോലെ ഡ്രൈ ആക്കി എടുക്കുക ഇതിലേക്ക് മഷ്‌റൂം ഫ്രൈ ചെയ്തത് കൂടി ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.