രുചികരമായ ബിസ്ക്കറ്റ് ഷെയ്ക്ക് വീട്ടിൽ തയാറാക്കാം

biscut-shake
SHARE

ഏത് ബിസ്കറ്റ് കൊണ്ടും ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി ഷെയ്ക്ക് രുചി പരിചയപ്പെട്ടാലോ?

ചേരുവകൾ

ബിസ്കറ്റ്-1 പാക്കറ്റ്
തണുത്ത പാൽ -3 കപ്പ്
വാനില എസൻസ്-1ടീസ്പൂൺ
കൊക്കോ പൗഡർ-1 ടേബിൾ സ്പൂൺ
പഴം-1
പഞ്ചസാര-1/4 കപ്പ്

തയാറാക്കുന്ന വിധം

ബിസ്കറ്റ് പൊടിച്ചെടുക്കുക.

മിക്സിയുടെ ജാറിലേക്കു എല്ലാ ചേരുവകളും ഇട്ടു കുറച്ചു പാൽ ഒഴിച്ചു അടിച്ചെടുക്കുക. ഇതിലേക്കു ബാക്കി പാലും കൂടി ഒഴിച്ചു അടിച്ചു എടുക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA