ലിവർ റോസ്റ്റ് രുചികരമായി വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
ബീഫ് ലിവർ - ½ കിലോഗ്രാം
സവോള - 3
ഇഞ്ചി പേസ്റ്റ് - 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി പേസ്റ്റ് - 4 ടേബിൾ സ്പൂൺ
പച്ചമുളക് - 5
കറിവേപ്പില
എണ്ണ
മുളകുപൊടി - ½ ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - ½ ടേബിൾ സ്പൂൺ
മല്ലി പൊടി - ¼ ടേബിൾ സ്പൂൺ
കുരുമുളക് പൊടി - 1 ടേബിൾ സ്പൂൺ
ഗരംമസാല പൊടി - ½ ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ലിവറിലേക്ക് മഞ്ഞൾപൊടി, പച്ചമുളക്, ഇഞ്ചി, കുരുമുളകുപൊടി, കറിവേപ്പിലയും അൽപം വെള്ളവും ചേർത്തു വേവിക്കുക (വേവിക്കുബോൾ ഉപ്പ് ചേർക്കരുത്, ലിവർ കട്ടി ആയി പോവും).
ഒരു പാനിൽ എണ്ണ ഒഴിച്ച് സവോള, ഇഞ്ചി, വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്തു നല്ലതു പോലെ യോജിപ്പിക്കുക. ഇതിലേയ്ക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവചേർത്തു യോജിപ്പിക്കുക. ഇതിലേയ്ക്കു വേവിച്ചു വെച്ചിട്ടുള്ള ബീഫ് ലിവർ ഇട്ടിട്ട് അടച്ചു വെയ്ക്കുക. അല്പം എണ്ണയും കറിവേപ്പിലയും ഇട്ടു കൊടുക്കുക. ടേസ്റ്റിബീഫ് ലിവർ റോസ്റ്റ് റെഡി.