അവല്‍ സമൂസ വ്യത്യസ്തമാണ് രുചികരവും

അവല്‍ കഴിക്കുവാന്‍ മടി കാട്ടുന്നവരാണ് നമ്മുടെ കുട്ടികള്‍. അവര്‍ക്കായി വ്യത്യസ്തമായൊരു അവില്‍ സമൂസ തയ്യാറാക്കിയാലോ?

അവല്‍ സമൂസ ചേരുവകള്‍

അവില്‍             - ഒരു കപ്പ്
ശര്‍ക്കര             - കാല്‍ കപ്പ്
തേങ്ങ              -  കാല്‍ കപ്പ്
അണ്ടിപരിപ്പ്        - 4-6 എണ്ണം

ഗോതമ്പുമാവ്     - ഒരു കപ്പ്
നെയ്യ്               - 1/4 സ്പൂണ്‍
ഉപ്പ്                - പാകത്തിന്
വെള്ളം            -  പാകത്തിന് 

തയാറാക്കുന്ന വിധം

അവിലും തേങ്ങ ചിരകിയതും അണ്ടിപരിപ്പും കൂടി മിക്സിയിലിട്ട് ഒരു സെക്കന്‍റ് നേരം പൊടിക്കുക. ഒരു ചെറു പാത്രത്തിലേക്ക് ഈ കൂട്ട് മാറ്റിയതിനുശേഷം അതിലേക്ക് ശര്‍ക്കര ചീകിയതും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

ഗോതമ്പുമാവ്, നെയ്യ്, ഉപ്പ് എന്നിവ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് മാവുകുഴയ്ക്കുന്ന പരുവത്തില്‍ കുഴയ്ക്കുക. അതിനുശേഷം ഇടത്തരം ഉരുളകളാക്കി പരത്തുക. 

അതിലേക്ക് തയാറാക്കി വച്ചിട്ടുള്ള അവില്‍  കൂട്ടില്‍ നിന്നും രണ്ടോ മൂന്നോ  സ്പൂണ്‍  കൂട്ട് വച്ചശേഷം മടക്കി അരിക് കൂട്ടിച്ചേര്‍ത്ത് എണ്ണയില്‍ വറുത്തു കോരുക. 

ശ്രദ്ധിക്കാൻ: 

ഇവിടെ ഗോതമ്പുമാവാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനുപകരം മൈദാമാവും ഉപയോഗിക്കാവുന്നതാണ്.