കുട്ടികളുടെ ക്ഷീണം പമ്പകടക്കും ഈ ഷെയ്ക്ക് കുടിച്ചാൽ

dry-fruit
SHARE

കുട്ടികൾ വണ്ണം വെയ്ക്കാനും ബലം വെയ്ക്കാനും വളരെ എളുപ്പത്തിൽ ഉണ്ടാകാവുന്ന ഈ ഡ്രൈ ഫ്രൂട്ട്സ് ചോക്കോ ഷെയ്ക്കു കൊടുത്തു നോക്കൂ.

ചേരുവകൾ 

ഈന്തപ്പഴം അരിഞ്ഞത് - ¼ കപ്പ്
ബദാം അരിഞ്ഞത് - ¼ കപ്പ്
ഉണക്ക മുന്തിരി - ¼ കപ്പ്
അണ്ടിപ്പരിപ്പ് അരിഞ്ഞത് - ¼ കപ്പ്
പഴം നുറുക്കിയത് - 1 എണ്ണം
കൊക്കോ പൗഡർ - 1 ടേബിൾസ്പൂൺ
പാൽ - 2 കപ്പ്

ഉണ്ടാകുന്ന വിധം 

മിക്‌സിയുടെ വലിയ ജാറിലേക്ക് പാൽ ഒഴികെ എല്ലാ ചേരുവകളും ചേർത്ത് നന്നായി അടിച്ചെടുക്കുക. നന്നായി അരഞ്ഞുകിട്ടുന്നതിനു വേണമെങ്കിൽ കുറച്ചു പാലു കൂടി ചേർക്കാവുന്നതാണ്.

ശേഷം പാലു മുഴുവനും ചേർത്ത് അടിച്ചെടുത്താൽ ഡ്രൈ ഫ്രൂട്ട്സ് ചോക്കോ ഷേക്ക് തയാർ. മധുരത്തിന് ആവശ്യാനുസാരം തേനോ പഞ്ചസാരയോ ശർക്കരയോ ചേർക്കാവുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA