നല്ല നാടൻ രീതിയിൽ കോഴിക്കറി വീട്ടിൽ തയാറാക്കിയാലോ? തേങ്ങാ വറുത്തരച്ചത് ചേർത്തു വെന്തു വരുമ്പോൾ ചോറിനും ചപ്പാത്തിക്കുമൊപ്പം വേറെ കറി വേണ്ട.
ചേരുവകൾ
ചിക്കൻ – 750 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
സവോള – 4
പച്ചമുളക് – 4
തേങ്ങാചിരകിയത് – 1 കപ്പ്
കുരുമുളക് – 1 ടീസ്പൂൺ
പെരും ജീരകം – ഒന്നര ടീസ്പൂൺ
മല്ലി (പൊടിക്കാത്തത്) – ഒന്നര ടീസ്പൂൺ
ഗ്രാമ്പു – 2
കറുവാപ്പട്ട– ഒരു ചെറിയ കഷ്ണം
ഏലയ്ക്ക – 1
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
മുളകുപൊടി – മുക്കാൽ ടീസ്പൂൺ
മല്ലിപ്പൊടി – മുക്കാൽ ടീസ്പൂൺ
ഗരം മസാലപ്പൊടി – അര ടീസ്പൂൺ
തക്കാളി – 1
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ
പാചകരീതി
ഒരു ചട്ടിയോ പാനോ ചൂടാക്കിയതിനു ശേഷം അതിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടുകൊടുക്കുക. ശേഷം സവോള ഇടുക.
സവോള കളർ മാറി വരുമ്പോൾ പൊടികൾ ഇട്ടുകൊടുക്കുക. അതിനു ശേഷം തക്കാളി ഇട്ടുകൊടുക്കുക. ഇതിനിടയിൽ തേങ്ങ,കുരുമുളക്, പെരുംജീരകം,മല്ലി,ഗ്രാമ്പു, കറുവാപ്പട്ട,ഏലയ്ക്ക എല്ലാം ചേർത്ത് നന്നായി അൽപം എണ്ണയിൽ വറുത്ത്, തണുത്ത ശേഷം മിക്സിയിൽ അരച്ചെടുക്കുക. തക്കാളി വെന്തു കഴിഞ്ഞാൽ ചിക്കൻ ചേർക്കാം. അഞ്ചു മിനിട്ടുകഴിഞ്ഞു തേങ്ങാ പേസ്റ്റും ചേർത്തു നന്നായി ചിക്കൻ വേവുന്നത് വരെ തിളപ്പിക്കുക . അതിനു ശേഷം താളിച്ചു ഒഴിക്കുക. ചിക്കൻ കറി റെഡി ആയി.