പായസം ഇത്ര സിംപിളാണോ?

payasam
SHARE

പായസമധുരം എല്ലാവർക്കും ഇഷ്ടമാണ്,  നേർത്ത വെർമിസെല്ലി കൊണ്ട് രുചികരമായ പായസം തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. കനം കുറഞ്ഞ സേമിയ ചേർക്കുമ്പോൾ പായസത്തിനു രുചിയും കൂടും.

ചേരുവകൾ

നെയ്യ് - 1 ടീസ്പൂൺ
നേർത്ത വെർമിസെല്ലി  - 1 കപ്പ്‌
പാൽ - 1 ലിറ്റർ
പഞ്ചസാര - 3/4 കപ്പ്‌
മിൽക്ക് മെയ്ഡ് - 1/2 കപ്പ്‌
ഉണക്ക മുന്തിരി നെയ്യിൽ വറുത്തത് - 1 ടീ സ്പൂൺ
കശുവണ്ടി നെയ്യിൽ വറുത്തത് - 1 ടേബിൾ സ്പൂൺ



തയാറാക്കുന്ന വിധം

• ചുവട് കട്ടിയുള്ള പാത്രത്തിൽ 1 ടീ സ്പൂൺ നെയ്യൊഴിച്ചു സ്വർണ നിറമാകുന്ന വരെ വെർമിസെല്ലി വറുക്കുക.
• ഒരു പാനിൽ 1 ലിറ്റർ പാൽ തിളപ്പിക്കുക.
• നന്നായി തിളച്ചു വരുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കുക.
• പാലിന്റെ നിറം ചെറുതായി മാറുന്നത് വരെ ഇളക്കുക.
• അതിന് ശേഷം വറുത്തു വെച്ചിരിക്കുന്ന സേമിയ ചേർത്ത് നന്നായി ഇളക്കുക.
• 2-3 മിനിറ്റ് വരെ തിളപ്പിക്കുക.
• ശേഷം മിൽക്ക് മെയ്ഡ് ചേർത്തുക.
• തിളച്ചു വരുമ്പോൾ നെയ്യിൽ വറുത്തു വെച്ചിരിക്കുന്ന ഉണക്ക മുന്തിരിയും കശുവണ്ടിയും ചേർക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA