ഇങ്ങനെയുമുണ്ടോ ഒരു ചിക്കൻ ദം ബിരിയാണി!

chicken-dum-biryani
SHARE

ബിരിയാണി ഏതും  ആകട്ടെ  'ദം ബിരിയാണി' ആണോ?  പെർഫെക്ട് ആയി റൈസ് കിട്ടാനും  എന്നും ഓർത്തു വെക്കാനും പറ്റുന്ന ഒരു ഈസി റെസിപ്പി.  സമയം ക്രമീകരിച്ചു ചെയ്താൽ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതാണ് ബിരിയാണി തയാറാക്കൽ. അടുക്കള ഒരുപാട് വൃത്തികേടാകാതെയും സമയം നഷ്ടപ്പെടുത്താതെയും  എന്തൊക്കെ ചെയ്യാമെന്നും നോക്കാം, തലേദിവസം തന്നെ ഇഞ്ചി വെളുത്തുള്ളി എന്നിവ പൊളിച്ചു വയ്ച്ചാൽ ജോലി കൂടുതൽ എളുപ്പമാകും.

 ∙ ബിരിയാണി തയാറാക്കാൻ വേണ്ട ചട്ടി, കുക്കർ, കുറച്ചു പ്ലേറ്റ്സ് റെഡി ആക്കാം (വറുത്തെടുക്കുന്നതു കോരി  വെക്കാൻ)

 ∙ പെട്ടെന്ന് ആകാൻ തക്കാളി ചെറുതാക്കി അരിയാം

∙ ഉപയോഗിച്ച പാത്രം, സ്പൂൺ എന്നിവ വെയ്ക്കാൻ ഒരു പാത്രം വെക്കാം..അപ്പോൾ എല്ലാം പരന്നു കിടക്കില്ല.

∙  വെജിറ്റബ്ൾസ് വേസ്റ്റ് എല്ലാം ഒന്നിച്ചു ഒരു വലിയ  പാത്രത്തിലോട്ടു തന്നെ ഇടാം. വൃത്തിയാക്കൽ എളുപ്പമാകും

∙ കുട്ടികൾ ഉണ്ടോ വീട്ടിൽ..എങ്കിൽ ധാരാളം പച്ചക്കറികൾ എടുക്കാം..ബിരിയാണിയിൽ ചേർക്കുമ്പോൾ അവർ അത് മടികൂടാതെ കഴിക്കും.

∙ ചിക്കൻ ചെറിയ കഷ്ണങ്ങൾ ആണ് വേവാനും മസാല പിടിക്കാനും എളുപ്പം.

∙ സവാള 'ഫ്രൈ' ചെയ്യാൻ നെയ്യ്  അല്ലെങ്കിൽ ഓയിൽ / ഡാൽഡ നന്നായി ചൂടാവാൻ കാക്കണം 

ചേരുവകൾ 

1. ചിക്കൻ മാരിനേറ്റ് ചെയ്യാൻ

തൈര് - 2 ടേബിൾ സ്പൂൺ
മുളകുപൊടി - 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്

2. ചിക്കൻ ഗ്രേവി

ചിക്കൻ - 1 കിലോഗ്രാം
സവാള - 4/5
പച്ചമുളക് - 3
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി - 8
ഗരം മസാല
കറിവേപ്പില
മല്ലിയില
തക്കാളി - 3
മല്ലിപ്പൊടി - 2 ടേബിൾ സ്പൂൺ
മുളകുപൊടി - 1 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - 1/2 ടേബിൾ സ്പൂൺ
കാശ്മീരി ചില്ലി പൗഡർ - 1 TSP
ഉപ്പ്
തൈര് - 2 ടീസ്പൂൺ

3. ദം ബിരിയാണി

ബസ്മതി റൈസ് - രണ്ടര ഗ്ലാസ്
പച്ചക്കറികൾ
ചെറുനാരങ്ങ - 1
മല്ലിയില
സവാള - 4
പട്ട - 3 ചെറുത്
ഗ്രാമ്പു - 5
തക്കോലം
ജാതിപത്രി
ഏലയ്ക്ക- 2
കുരുമുളക് - 10
ഉണക്കമുന്തിരി
കശുവണ്ടി
നെയ്യ്
ഡാൽഡ

തയാറാക്കുന്ന വിധം

∙  ചിക്കൻ തൈര്,  മുളക്പൊടി,  ഉപ്പ് എന്നിവ  ചേർത്ത് അര മണിക്കൂർ വയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി സവോള വഴറ്റി എടുക്കണം. ഇതിലേക്ക്  ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർക്കാം. ചെറുതായി അരിഞ്ഞ തക്കാളിയും ഇതിലേക്കു ചേർക്കാം. നന്നായി വഴറ്റികഴിയുമ്പോൾ കറിവേപ്പില, മസാലക്കൂട്ടുകളും ചേർത്തു കൊടുക്കാം. ഇതിലേക്കു ചിക്കനും ചേർത്ത് നന്നായി യോജിപ്പിച്ച് മൂടിവച്ച് ചെറു തീയിൽ വേവിച്ചെടുക്കുക.

∙ പാനിൽ നെയ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്തു കോരാം.

∙ ആവശ്യത്തിന് എണ്ണയൊഴിച്ച് സവോള വറുത്തെടുക്കുക 

∙ പാനിൽ നെയ്യ് ചൂടാക്കി അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികൾ വഴറ്റി എടുക്കുക.

∙ബിരിയാണി റൈസ് വയ്ക്കാനുള്ള പാത്രത്തിൽ നെയ്യൊഴിച്ച് ചൂടായിക്കഴിയുമ്പോൾ മസാലക്കൂട്ട് ചേർക്കുക, ഇതിലേക്കു കഴുകി വെള്ളം കളഞ്ഞ ബസ്മതി റൈസ് ചേർത്തു കൊടുത്ത് മൂന്ന് മിനിറ്റ് വഴറ്റുക. ഇതിലേക്ക് തിളച്ച വെള്ളവും ഉപ്പും നാരങ്ങാ നീരും ചേർക്കാം. കുക്കർ അടച്ച് വിസിലില്ലാതെ  ചെറു തീയിൽ അഞ്ചു മിനിറ്റ് വേവിക്കാം.അഞ്ചുമിനിറ്റിനു ശേഷം തുറന്ന് പച്ചക്കറികൾ ചേർത്ത് മീഡിയം തീയിൽ നാലുമിനിറ്റ് വേവിക്കുക. തീ ഓഫ് ചെയ്ത ശേഷം വിസിലിട്ട് 10 –15 മിനിറ്റ് കഴിഞ്ഞ് കുക്കർ തുറക്കുക.

∙നല്ല മൂടിയുള്ള പാത്രത്തിൽ ദം ചെയ്തെടുത്താൽ രുചികരമായ ബിരിയാണി തയാർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA